തൃശൂര്‍: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചത് ജിഹാദിയെ ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കള്ളക്കടത്തിന്റെയും അധോലോകത്തിന്റെയും അഴിമതിയുടെയും കേന്ദ്രമായി കേരളം മാറി. മുഖ്യമന്ത്രിയാണ് ഇതിനെല്ലാം സൂത്രധാരന്‍. കേന്ദ്ര പദ്ധതികള്‍ ആട്ടിമറിക്കുന്നു.പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ പണം വാരാനുള്ളതാക്കി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.