main stories

കാബൂള്‍ വിമാനതാവളത്തിന് സമീപം യുഎസ് വ്യോമാക്രമണം; ഒരു കുട്ടിയടക്കം രണ്ട് മരണം

By web desk 1

August 29, 2021

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ യുഎസ് വ്യോമാക്രമണം. ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ഇരട്ട സ്ഫോടനം കാബൂളില്‍ നടന്നിരുന്നു. പിന്നാലെയാണ് യു.എസ് വ്യോമാക്രമണം. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ആക്രമണമാണ് നടന്നതെന്ന് താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.