തിരുവനന്തപുരം: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഡോ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കന്യാസത്രീകള്‍ക്കല്ല, ആര്‍ക്കും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ അവകാശമില്ല. അക്കാര്യം അന്വഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിനെതിരായ പരാതി രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ല. കന്യാസ്ത്രീകളുടെ സമരത്തിന് എതിരല്ല കൊടിയേരിയുടെ പ്രസ്താവനയെന്നും വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.