കോഴിക്കോട്: മലപ്പുറം ജില്ലയെ വര്‍ഗീയ മേഖലയാക്കാനുള്ള മന്ത്രി കടകംപളളി സുരേന്ദ്രന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും അപകടകരമായ പ്രസ്താവന നടത്തിയ മന്ത്രി, സ്ഥാനം രാജിവക്കണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മലപ്പുറം തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ ദയനീയ പരാജയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വോട്ടര്‍മാരെ അധിക്ഷേപിച്ചുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസാരിച്ചത്. കമ്മ്യൂണിസ്റ്റ്കാരനെന്ന് അവകാശപ്പെടുന്ന ആള്‍ക്ക് ഇത്രയും ആകാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.