കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കളമശ്ശേരിയില്‍ വീണ്ടും വോട്ടെടുപ്പ് നടക്കും. കളമശ്ശേരി മണ്ഡലത്തിലെ 83ാം നമ്പര്‍ ബൂത്തിലാണ് റീപോളിങ് നടക്കുന്നത്. അതേസമയം, സ്ഥാനാര്‍ത്ഥികളായ പി രാജീവും ഹൈബി ഈഡനും അല്‍ഫോണ്‍സ് കണ്ണന്താനവും വീണ്ടും വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിക്കുകയാണ്.

സംസ്ഥാനത്ത് റീപോളിംഗ് നടക്കുന്ന ഏക പോളിംഗ് ബൂത്താണിത്. ആകെയുള്ള 187 വീടുകളിലായി 912 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ തവണ പോള്‍ ചെയ്ത് 715 വോട്ടിനെക്കാള്‍ 43 വോട്ടുകള്‍ അധികം കണ്ടെത്തിയിരുന്നു. മോക്ക് പോളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ പോളിംങ്ങ് തുടങ്ങും മുമ്പ് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിട്ടു പോയതായിരുന്നു ഇതിന് കാരണം. തുടര്‍ന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ്.