ചെന്നൈ: മരണത്തെ തോല്‍പിച്ച് ജീവിതത്തിലേക്ക് മടങ്ങിയ മകന്‍ ഋഷിയെ അത്ഭുതബാലനെന്ന് വിശേഷിപ്പിച്ച് നടി കനിഹ. മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഋഷി മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പോരാളിയാണെന്ന് കനിഹ പറഞ്ഞു. ജനിക്കുമ്പോഴെ ഹൃദയത്തിനു തകരാറുണ്ടായിരുന്ന ഋഷിയെ ഒരു നിമിഷം തന്റെ കൈയില്‍ നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ മടക്കിവാങ്ങി. ഇനി അവനെ ജീവനോടെ കാണാന്‍ സാധിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ”ഡോക്ടര്‍മാരുടെ വാക്കുകളില്‍ തളര്‍ന്ന ഞാന്‍ അലറിക്കരഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. മനസുരുകി കരഞ്ഞു പ്രാര്‍ത്ഥിച്ചു. ആദ്യമായാണ് ഒരു ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണ് പ്രാര്‍ത്ഥിച്ചിരുന്നത്. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം പോലുമുണ്ടായിരുന്നില്ല ആ കുഞ്ഞു ശരീരത്തില്‍. രണ്ടു മാസത്തോളം ഐസിയുവില്‍. ഇപ്പോഴും അവന്റെ ദേഹത്ത് ആ പാടുകളുണ്ട്.’-കനിഹ പറയുന്നു.

kaniha-son-png-image-784-410