കൊച്ചി: മുത്തലാഖ് മനുഷ്യത്വ രഹിതമെന്ന് മന്ത്രി കെടി ജലീല്‍. ഇക്കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ ഏകാഭിപ്രായത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ഏക സിവില്‍കോഡ് വേണ്ടെന്നും അത് നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏക സിവില്‍കോഡ് വിഷയത്തില്‍ നിയമ കമ്മീഷന്‍ ബിജെപിക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് എംഐ ഷാനവാസ് എംപി കുറ്റപ്പെടുത്തി. ഏക സിവില്‍കോഡ് നടപ്പാക്കരുതെന്ന് യുഡിഎഫ് നേതൃയോഗം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സമൂഹത്തെ വര്‍ഗീയമായി ധ്രുവീകരിക്കുക എന്ന ലക്ഷ്യമാണ് നീക്കത്തിന് പിന്നിലെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നും യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നത്തല പറഞ്ഞു.