Celebrity

കന്നഡ നടന്‍ സമ്പത്ത് ജെ റാം വീട്ടില്‍ മരിച്ച നിലയില്‍

By webdesk13

April 24, 2023

കന്നഡയിലെ ജനപ്രിയ ടെലിവിഷന്‍ താരം സമ്പത്ത് ജെ റാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നേലമംഗലയില്‍ ശനിയാഴ്ചയാണ് സംഭവം. അഭിനയത്തില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്ന് പൊലീസ്.

സമ്പത്തിന്റെ മരണവിവരം സുഹൃത്തും നടനുമായ രാജേഷ് ധ്രുവ സ്ഥിരീകരിച്ചു. ഈയിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തില്‍ സമ്പത്ത് വേഷമിട്ടിരുന്നു. അഗ്നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷന്‍ പരമ്പര. കഴിഞ്ഞ വര്‍ഷമായിരുന്നു സമ്പത്തിന്റെ വിവാഹം. താരത്തിന്റെ സ്വദേശമായ എന്‍.ആര്‍ പുരയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.