kerala
എസ്ആർഐടിക്ക് ഊരാളുങ്കലുമായി ബന്ധം; എഐ ക്യാമറകള്‍ക്ക് ഇതിന്റെ പത്തിലൊന്നു വിലയില്ല: വി ഡി സതീശന്‍
നികുതി കൊള്ളകൊണ്ട് വീര്‍പ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ ഇടപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരം: നികുതി കൊള്ളകൊണ്ട് വീര്‍പ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ ഇടപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കുന്നില്ല. കെല്‍ട്രോണിന്റെ മറുപടി അവ്യക്തമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം ആയിരം കോടി രൂപ ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കാന്‍ പോവുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഏപ്രില്‍ 12ന് ഗതാഗതമന്ത്രി ആന്റണി രാജു മന്ത്രിസഭയില്‍ വെച്ച ക്യാബിനറ്റ് നോട്ട് തന്നെ എല്ലാ ഇടപാടുകളും പുറത്തുകൊണ്ടുവരുന്നതാണ്.
പത്തു പേജുള്ള ക്യാബിനറ്റ് നോട്ടില്‍ കരാറും ഉപകരാറും നല്‍കിയ കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചിരിക്കുകയാണ്. മന്ത്രിസഭാംഗങ്ങള്‍ക്ക് പോലും കമ്പനിയെ കുറിച്ചും ഉപകരാര്‍ എടുത്ത കമ്പനിയെ കുറിച്ചും അറിയില്ല. എസ്ആര്‍ഐടി കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് സാങ്കേതിക തികവുള്ള ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനം ഇല്ലെന്ന് വ്യക്തമാണ്. ഈ രംഗത്തു പ്രവര്‍ത്തിച്ച മുന്‍ പരിജയമില്ല.
ഈ കമ്പനി പവര്‍ ബ്രോക്കേഴ്‌സ് ആണ്. ഇവര്‍ തന്നെയാണ് കെ ഫോണിലുമുള്ളത്. സാങ്കേതിക തികവ് വേണ്ട പദ്ധതിക്ക് ടെന്‍ഡര്‍ കൊടുക്കുമ്‌ബോള്‍ അതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണ്ടേ? അത് കെല്‍ട്രോണ്‍ ചെയ്തിട്ടില്ല.
ഈ കമ്പനിക്ക് സിപിഎമ്മുമായി ബന്ധമുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ട്. ഊരാളുങ്കലും എസ്ആര്‍ഐടിയും ചേര്‍ന്ന് വേറൊരു കമ്ബനി നേരത്തെ ഉണ്ടാക്കിയിരുന്നു. ഇതെല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനിയാണ്. എല്ലാം വന്നുചേരുന്നത് ഒരൊറ്റ പെട്ടിയിലേക്കാണ്.
ഈ കമ്ബനിയുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങള്‍ കൈവശമുണ്ട്. അതെല്ലാം ഓരോന്നായ് പുറത്തുവിടും. എഐ ക്യാമറകള്‍ക്ക് ഇതിന്റെ പത്തിലൊന്നു വിലയില്ല. അന്താരാഷ്ട്ര ബ്രാന്‍ഡുള്ള ക്യാമറകള്‍ വിലകുറവില്‍ വാങ്ങാന്‍ കിട്ടുമ്‌ബോള്‍ എന്തിനാണ് കെല്‍ട്രോണ്‍ കമ്പോണന്‍സ് മാത്രം വാങ്ങുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
kerala
‘തന്ത്രി മാത്രമല്ല, മന്ത്രിയടക്കമുള്ളവര്‍ പിടിയിലാകും’:രമേശ് ചെന്നിത്തല
എസ്ഐടി പ്രതികളാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും എന്തുകൊണ്ട് പാര്‍ട്ടി അവരെ പുറത്താക്കുന്നില്ലെന്നും നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരും നിയമത്തിന് മുകളിലല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ സ്വര്‍ണം കട്ടവരാരും രക്ഷപ്പെടാന്‍ പാടില്ലെന്നും തന്ത്രി മാത്രമല്ല, മന്ത്രിയടക്കമുള്ളവര്‍ പിടിയിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ മുഖ്യമന്ത്രിയും സിപിഎമ്മും സംരക്ഷിക്കുകയാണ്. എസ്ഐടി പ്രതികളാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും എന്തുകൊണ്ട് പാര്‍ട്ടി അവരെ പുറത്താക്കുന്നില്ലെന്നും നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും ചെന്നിത്തല പറഞ്ഞു. കേസിനാധാരമായ കാര്യങ്ങള്‍ ശക്തമായത് കൊണ്ടാണ് പ്രതികള്‍ക്ക് ഇതുവരെയും ജാമ്യം ലഭിക്കാതിരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
നിലവില്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ ഇടതു ഭരണത്തില്‍ മടുത്തിരിക്കുകയാണെന്നും അവര്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിന്റെ പ്രതിഫലനമാണ് സമീപകാല തെരഞ്ഞെടുപ്പുകളിലെ യുഡിഎഫിന്റെ പ്രകടനമെന്നും ചെന്നിത്തല പറഞ്ഞു.
മോദിയെയും അമിത്ഷായെയും മുഖ്യമന്ത്രി പേരെടുത്ത് വിമര്‍ശിക്കുന്നില്ലെന്നും അവര്‍ തമ്മില്‍ വലിയ അന്തര്‍ധാരയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നമ്മുടെ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമത്തിലാണെന്നും മാറാട് കേരളത്തിന്റെ ചരിത്രത്തിലെ ദുഖകരമായ മുറിവാണ്. ആ മുറിവിനെ വീണ്ടും ഓര്‍മിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ന്യൂനപക്ഷ വര്‍ഗീയത പരത്തുകയാണ്. ലോക്സഭ പരാജയത്തിന് ശേഷം മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതയിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എകെ ബാലന്റെ മാറാട് കലാപത്തെ കുറിച്ചുള്ള പ്രസ്താവന വളരെ മോശമായെന്നും മാറാട് ആവര്‍ത്തിക്കുമെന്ന് പറഞ്ഞത് അത്യന്തം അപകടകരമാണെന്നും ചെന്നിത്തല പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ ശക്തമായി സംസാരിക്കുകയും കേസെടുക്കുകയും ചെയ്ത ആഭ്യന്തര മന്ത്രിയായിരുന്നു താനെന്നും ചചെന്നിത്തല ഓര്‍മ്മിപ്പിച്ചു. യുഡിഎഫ് എല്ലാ കാലത്തും മതേതര സ്വഭാവം പുലര്‍ത്തുന്നവരാണെന്നും വര്‍ഗീയത ആര് നടത്തിയാലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശങ്ങളെ അംഗീകരിക്കുകയില്ലെന്നും തികച്ചും മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാണ് അവിടുത്തെ ജനങ്ങളെന്നും ചെന്നിത്തല പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത എപ്പോഴും കൊണ്ടുനടക്കുന്നത് സിപിഎമ്മാണെന്നും ചെന്നിത്തല വ്യക്തമാക്കി.
kerala
എസ്.ഐ.ആര്‍: മുസ്‌ലിംലീഗ് ജാഗ്രതാ ക്യാമ്പുകള്‍ ഇന്ന്
മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയിലെയും നിശ്ചിത കേന്ദ്രങ്ങളില്‍ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പരിശോധന നടത്തുന്നത്.
കോഴിക്കോട്: എസ്.ഐ.ആര്‍ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താന്‍ മുസ്‌ലിംലീഗ് പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികള്‍ ഇന്ന് വൈകുന്നേരം 7 മണി മുതല്‍ പ്രത്യേക ജാഗ്രതാ ക്യാമ്പ് ചേരും. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയിലെയും നിശ്ചിത കേന്ദ്രങ്ങളില്‍ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പരിശോധന നടത്തുന്നത്. ഓരോ ബൂത്തിലെയും പാര്‍ട്ടി പ്രതിനിധികളും ബി.എല്‍.എമാരും ഒരുമിച്ച് കൂടി വോട്ടര്‍ പട്ടികയിലില്ലാത്ത പതിനെട്ട് വയസ്സ് തികഞ്ഞവരെ ചേര്‍ക്കാനും അനധികൃതകമായി കയറിപ്പറ്റിയവരെ പുറത്താക്കാനുമുള്ള വിശദമായ ബൂത്ത് തല പദ്ധതികള്‍ തയ്യാറാക്കുകയാണ് ഉദ്ദേശ്യം. ജാഗ്രതാ പരിശോധനാ സദസ്സില്‍ പാര്‍ട്ടിയുടെ എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ അവരവരുടെ പഞ്ചായത്തുകളില്‍ പങ്കെടുക്കണം.
എസ്.ഐ.ആര്‍ സംബന്ധിച്ച ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ആപ്പ് വഴി നിരീക്ഷിക്കും. ഇതിനുള്ള വിശദമായ റിപ്പോര്‍ട്ടിംങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ ബൂത്ത്, പഞ്ചായത്ത്, മണ്ഡല കോ-ഓര്‍ഡിനേറ്റര്‍മാര്‍ ദിവസവും അപ്‌ഡേറ്റ് ചെയ്യണം. ഓരോ വീട്ടിലും കയറി വോട്ടവകാശമുള്ളവരെ കണ്ടെത്തി ജനകീയ വോട്ടര്‍ പട്ടിക കൂടി തയ്യാറാക്കേണ്ടതുണ്ട്. ഇതിനുള്ള മാതൃകാ ഫോമുകളും വിശദമായ നിര്‍ദേശങ്ങളും ജില്ലാ കമ്മറ്റികള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങിലെ നേതാക്കള്‍ അതീവ ഗൗരവത്തോടെ ക്യാമ്പ് സംഘടിപ്പിക്കുകയും വോട്ടര്‍ പട്ടിക പരിശോധനയും ആവശ്യമായ തീരുമാനങ്ങളും എടുത്ത ശേഷം മാത്രം ക്യാമ്പ് അവസാനിപ്പിക്കുകയും വേണം. തീവ്രപരിശോധനകള്‍ക്ക് ശേഷം വരുന്ന വോട്ടര്‍ പട്ടികയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക എന്നതിനാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനം എന്ന നിലയില്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.
kerala
യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 10 കോടി തട്ടിപ്പ്
കണ്ണൂർ ജില്ലയിൽ ആലക്കോട് കരുവഞ്ചാൽ വെള്ളാട് സ്വദേശിയാണ് മംഗളാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘യു.കെ ഇൻ റീഗൽ അക്കാദമി’ എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കോട്ടയം: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 88ഓളം ഉദ്യോഗാർത്ഥികളിൽ നിന്ന് ഏകദേശം 10 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവർ രംഗത്ത്. കണ്ണൂർ ജില്ലയിൽ ആലക്കോട് കരുവഞ്ചാൽ വെള്ളാട് സ്വദേശിയാണ് മംഗളാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘യു.കെ ഇൻ റീഗൽ അക്കാദമി’ എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പ്രതിയും ഭാര്യയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി അപേക്ഷ ക്ഷണിച്ച്, പരീക്ഷയും അഭിമുഖവും നടത്തി ജോലി ഉറപ്പാക്കിയതിന് ശേഷമാണ് പണം ഈടാക്കിയതെന്ന് അവർ ആരോപിച്ചു. ആദ്യം അഡ്വാൻസായി പണം ആവശ്യമില്ലെന്ന് വിശ്വസിപ്പിച്ച ശേഷം വിദേശ വനിതയെ ഉപയോഗിച്ച് ഓൺലൈൻ ഇന്റർവ്യൂ നടത്തുകയും, വിജയിച്ചുവെന്ന അറിയിപ്പിനൊപ്പം വ്യാജ യു.കെ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റും ഓഫർ ലെറ്ററും നൽകുകയും ചെയ്ത ശേഷമാണ് പണം വാങ്ങിയതെന്നും ഇരകൾ വ്യക്തമാക്കി.
പ്രതിക്കെതിരെ സംസ്ഥാനത്തെ 14 ജില്ലകളിലും മംഗളാപുരത്തുമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, തട്ടിപ്പ് നടത്തിയ ശേഷം ഇയാൾ ദുബായിലേക്ക് കടന്നതായാണ് സംശയമെന്നും അവർ പറഞ്ഞു. പ്രതിയുടെ ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനിയാണെന്നും, അവധി കഴിഞ്ഞ് നാട്ടിലെത്തിയെങ്കിലും നേരിൽ കാണാൻ ശ്രമിച്ചപ്പോൾ ഒളിവിലാണെന്നും ഇരകൾ ആരോപിച്ചു.
പ്രതിയെ നാട്ടിലെത്തിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനും തട്ടിയെടുത്ത പണം തിരികെ ലഭിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇരകൾ വാർത്താസമ്മേളനം നടത്തിയത്. കെ. ഷിബു, ദിനൂപ്, എൽദോ മാർക്കോസ്, അജോ ഡോൾഫി, ജോമൽ, റെജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
-
india2 days agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി
-
kerala3 days ago‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
-
Sports3 days agoമുസ്താഫിസുറിന് പിന്തുണയുമായി സഹതാരങ്ങള്‍; ‘ഇവിടെ ചില കാര്യങ്ങള്‍ ശരിയല്ല’ -മോയിന്‍ അലി
-
india3 days agoമാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള
-
kerala3 days agoവേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
-
Sports3 days agoന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; യുവതാരം പരിക്കേറ്റ് പുറത്ത്
-
india2 days agoഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍
