kerala
വേനല്‍ക്കാല സമയക്രമത്തില്‍ കൂടുതല്‍ സര്‍വീസുകളുമായി കണ്ണൂര്‍ വിമാനത്താവളം
ഈ വര്‍ഷത്തെ വേനല്‍ക്കാല സമയക്രമം വിമാന കമ്പനികള്‍ പുറത്തിറക്കിയപ്പോള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍.
ഈ വര്‍ഷത്തെ വേനല്‍ക്കാല സമയക്രമം വിമാന കമ്പനികള്‍ പുറത്തിറക്കിയപ്പോള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍. ശീതകാല സമയക്രമത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 239 സര്‍വ്വീസുകളാണ് നടത്തിയിരുന്നതെങ്കില്‍ വേനല്‍ക്കാല സമയക്രമത്തില്‍ ഇത് 268 സര്‍വ്വീസുകളായി ഉയര്‍ന്നു. കോവിഡിന്റെ മാന്ദ്യതക്ക് ശേഷം പതിയെ വിമാനത്താവളത്തിലെ ഫ്ളൈറ്റുകളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകുന്നു എന്നത് ശുഭ സൂചകമാണ്. ശൈത്യകാല സമയക്രമത്തിനേക്കാളും 12% വര്‍ദ്ധനവ് വേനല്‍ക്കാല സമയക്രമത്തില്‍ ഉണ്ട്. കഴിഞ്ഞ വേനല്‍ക്കാല സമയക്രമത്തേക്കാളും 15% വര്‍ദ്ധനവ് ഈ വര്‍ഷം വേനല്‍ക്കാല സമയക്രമത്തില്‍ ഉണ്ടായിട്ടുണ്ട്. വേനല്‍ക്കാല സമയക്രമത്തില്‍ ആഭ്യന്തര സര്‍വ്വീസുകളില്‍ ആഴ്ചയില്‍ 142 സര്‍വ്വീസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ശീതകാല സര്‍വ്വീസുകളെക്കാളും 20% കൂടുതലാണ്. കഴിഞ്ഞ വേനല്‍ക്കാല സമയക്രമത്തേക്കാളും 24% വര്‍ദ്ധനവാണ് ആഭ്യന്തര സര്‍വ്വീസുകളില്‍ കാണുന്നത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്ക് നേരിട്ടുള്ള ഫ്ളൈറ്റ് വേനല്‍ക്കാല സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരാണസിയിലേക്കും കൂടി വിമാന സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരില്‍ നിന്ന് വിമാന സര്‍വ്വീസ് ഉണ്ടാകും. ഇതില്‍ തെക്കേ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളും ഉള്‍പ്പെടും. ബാംഗ്ളൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, വരാണസി എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ആഭ്യന്തര സര്‍വ്വീസ് നടത്തുന്നത്. കൂടാതെ അഗര്‍ത്തല, അഹമ്മദാബാദ്, അമൃത്സര്‍, ഭുവനേശ്വര്‍, ഗുവാഹത്തി, ഇന്‍ഡോര്‍, ചാണ്ഡിഗഡ്, ജയ്പൂര്‍, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലക്നൗ, മധുര, നാഗ്പൂര്‍, പാറ്റ്ന, പോര്‍ട്ട് ബ്ളെയര്‍, പൂനൈ, റായ്പൂര്‍, റാഞ്ചി, സൂററ്റ്, തൃച്ചി, വിസാഗ് തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കും കണക്ഷന് സര്‍വ്വീസുകള്‍ ഉണ്ട്. ഇന്‍ഡിഗോ എയര്‍ലൈന്‍ ആണ് ഏറ്റവും കൂടുതല്‍ സര്‍വ്വീസ് നടത്തുന്നത്. ആഴ്ചയില്‍ 114 സര്‍വ്വീസുകളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വേനല്‍ക്കാല സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അവരുടെ ശീതകാല സമയക്രമത്തെ താരതമ്യം ചെയ്യുമ്പോള്‍ 33% വര്‍ദ്ധനവാണ്.
ബാംഗ്ളൂരിലേക്കും മുംബൈയിലേക്കും ഓരോ ഫ്ളൈറ്റുകള്‍ കൂടുതലായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് വേനല്‍ക്കാല സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ നിലവില്‍ ആഴ്ചയില്‍ ബാംഗ്ളൂരിലേക്കുളള 30 സര്‍വ്വീസ് 44 ആയി വര്‍ദ്ധിപ്പിക്കും. ഗോ ഫസ്റ്റും ഇന്‍ഡിഗോ എയര്‍ലൈന്‍സും മുംബൈയിലേക്ക് ദിവസവും വിമാന സര്‍വ്വീസ് നടത്തുന്നതോടു കൂടി ആഴ്ചയില്‍ മുംബൈയിലേക്കുളള 14 സര്‍വ്വീസ് 28 സര്‍വ്വീസ് ആയി വര്‍ദ്ധിപ്പിക്കും. ആഴ്ചയില്‍ 126 അന്താരാഷ്ട്ര സര്‍വ്വീസുകളാണ് വേനല്‍ക്കാല സമയക്രമത്തില്‍ ആരംഭിക്കുന്നത്. കോവിഡിനു മുമ്പുളള യാത്രക്കാരുടെയും ഫ്ളൈറ്റുകളുടെയും അത്ര തന്നെ എണ്ണം ഇതോടു കൂടി കൈവരിക്കാന്‍ സാധിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ 10 രാജ്യങ്ങളിലേക്കും വേനല്‍ ഷെഡ്യൂളില്‍ ഫ്ളൈറ്റുകള്‍ ഉണ്ട്. ബഹ്റൈന്‍, അബുദാബി, ദുബായ്, ഷാര്‍ജ, ജിദ്ദ, റിയാദ്, മസ്കറ്റ്, ദമാം, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ ഉണ്ട്. ബാങ്കോക്ക്, കൊളംബോ, ഡാക്ക, കാഠ്മണ്ഡു, മാലി, ഫുക്കറ്റ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് കണക്ഷന് ഫ്ളൈറ്റുകളും ഉണ്ട്. ആഴ്ചയില്‍ 70 സര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഏറ്റവും മുന്നില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് വേനല്‍ക്കാല സമയക്രമത്തില്‍ ദുബായിലേക്ക് ദിവസ സര്‍വ്വീസ് ആരംഭിക്കുന്നുണ്ട്. ആഴ്ചയില്‍ ദുബായിലേക്ക് 14 സര്‍വ്വീസ് എന്നുളളത് 28 ആയി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് ബഹ്റൈന്‍, അബുദാബി, ദുബായ്, ഷാര്‍ജ, ജിദ്ദ, റിയാദ്, മസ്കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് വേനല്‍ക്കാല സമയക്രമത്തില്‍ ഫ്ളൈറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോ ഫസ്റ്റ് അബുദാബിയിലേക്കും ദുബായിലേക്കും ഡെയ്ലി സര്‍വ്വീസ് നടത്തും. മസ്കറ്റ്, കുവൈറ്റ്, ദമാം എന്നിവിടങ്ങളിലും നേരിട്ട് സര്‍വ്വീസ് നടത്തും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയിലേക്കുളള സര്‍വ്വീസ് ദിവസേനയാക്കും.
കണ്ണൂര്‍ വിമാനത്താവളം വ്യത്യസ്തങ്ങളായ വിമാന കമ്പനികളുമായി ആശാവഹമായ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസ് തുടങ്ങുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, ലക്നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് വിമാന സര്‍വ്വീസ് തുടങ്ങുന്നതിനെക്കുറിച്ചുമാണ് ചര്‍ച്ചകള്‍ പുരോഗമിച്ചു വരുന്നത്. ഇതോടൊപ്പം മിഡില്‍ ഈസ്റ്റിലേക്കുളള വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വിമാന കമ്പനികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. ഈ കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോള്‍ വരും മാസങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യാശ നല്‍കുന്നതും നിര്‍ണ്ണായക വളര്‍ച്ച സൂചിപ്പിക്കുന്നതുമായ മാസങ്ങളാണ്.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india8 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF20 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

