കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വീണ്ടും സി.പി.എം – ബി.ജെ.പി സംഘര്‍ഷം. വളള്യായി, പാത്തിപ്പാലം ഭാഗങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ബി.ജെ.പി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായി. പരിക്കേറ്റ പാത്തിപ്പാലം സ്വദേശികളായ റിജേഷ് ,റിജിന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരു സംഭവങ്ങളിലും പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ കനത്ത പോലീസ് സന്നാഹമാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.
Be the first to write a comment.