ഇരിട്ടി: തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടുന്നതിനിടെ എം.എസ്.എഫ് നേതാവ് ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് മുൻസിപ്പൽ ട്രഷറർ ചാവശ്ശേരിയിലെ യു പി സിനാനാ (23)ണ് മരണപ്പെട്ടത്.

പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം 19 ആം മൈലിൽ കൊടി തോരണം കെട്ടുന്നതിനിടെയാണ് സംഭവം. ഇന്നും നാളെയും മുനിസിപ്പാലിറ്റി പരിധിയിൽ സ്വീകരണ പരിപാടിക്ക് വേണ്ടിയുള്ള ഒരുക്കത്തിനിടെ ആയിരുന്നു സംഭവം.  കൊടി തോരണങ്ങൾ അലങ്കരിക്കുന്നതിനിടെ ഇന്നലെ രാത്രി 12 മണിയോടെ ഷോക്കേൽക്കുകയായിരുന്നു.

ബഷീറുദ്ദീനാണ് പിതാവ്. മാതാവ് യു.പി സുഹ്റ. സിറാസി, ഷഹ്സാദ്, സഹ്ഫറ, ഇർഫാൻ സഹോദരങ്ങളാണ്. മയ്യിത്ത് പോസ്റ്റ് മോർട്ടം കഴിഞ്ഞ് ഉച്ചക്ക് ഒരു മണിയോടെ ചാവശ്ശേരിയിലെത്തും. തുടർന്ന് ചാവശ്ശേരി മദ്രസ ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം ചാവശ്ശേരി ഖബർസ്ഥാനിൽ ഖബറടക്കും.