ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി.

കപില്‍ ദേവിന്റെ ആരോഗ്യ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ വിലയിരുത്തലുകളുമായി അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.

കപിലിന് ഹൃദയാഘാതമുണ്ടായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസ നേര്‍ന്ന് എത്തുകയാണ് ക്രിക്കറ്റ് ലോകം.