ഗോഡ്‌സെ അനുകൂല പരാമര്‍ശവുമായി ബി.ജെ.പി എം.പി രംഗത്ത്. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങിന്റെ അനുകൂല പരാമര്‍ശത്തിന് പിന്നാലെയാണ് മറ്റൊരു ബി.ജെ.പി നേതാവ് ഗോഡ്‌സയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ദക്ഷിണ കര്‍ണാടകയിലെ ബി.ജെ.പി എം.പി നളിന്‍ കുമാറാണ് പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ഗോഡ്‌സെ ഒരാളെ കൊന്നു, കസബ് 72 പേരെ കൊന്നു, രാജീവ് ഗാന്ധി 17,000 പേരെ കൊന്നു’ എന്നാണ് നളിന്‍ ട്വിറ്ററില്‍ കുറിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയ്ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തു കാണിക്കാന്‍ ഇല്ലാത്തതുകൊണ്ട് രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രാജീവ് ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പ്രഗ്യാ സിങ് ഠാക്കൂര്‍ ഗോഡ്‌സെ അനുകൂല പരാമര്‍ശവുമായി രംഗത്ത് വന്നിരുന്നു. ഗോഡ്‌സെ ദേശഭക്തനായിരുന്നു എന്നായിരുന്നു പരാമര്‍ശം വിഷയം വിവാദമായതോടെ പ്രഗ്യാ സിങ് മാപ്പ് പറഞ്ഞിരുന്നു