ദുബൈ: കാസര്‍കോട് ചെങ്കള സ്വദേശി അജീറിനെ(41) ദുബായില്‍ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുബായ് ശൈഖ് പാലസിലെ ജീവനക്കാരനായിരുന്നു അജീര്‍. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.

അജീറിന് നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം. മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ -ഫര്‍സാന, മകള്‍ -ഫില ഫാത്തിമ. അജീറിന്റെ സഹോദരന്‍ ഹാരിസ് പാണൂസ് ഈ വര്‍ഷം ജനുവരിയില്‍ ദുബായില്‍ വെച്ച് മരണപ്പെട്ടിരുന്നു. മറ്റ് സഹോദരങ്ങള്‍ സാജിദ്, അബ്ദുല്‍ റഹ്മാന്‍, സുഫൈര്‍.