ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ആറു ഭീകരരെ സൈന്യം വധിച്ചു. ട്രാല്‍ മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ പുരോ?ഗമിക്കുകയാണ്.

രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, ജമ്മു കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ്, എന്നിവയുടെ നേതൃത്വത്തില്‍ ആര്‍പോറ, ട്രാല്‍, പുല്‍വാമ മേഖലകളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന നടത്തിയത്.

തിരച്ചില്‍ തുടരുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.