ജനീവ: പ്രമുഖ സഊദി മാധ്യമപ്രവര്‍ത്തകനും വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനുമായ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തെക്കുറിച്ച് ശരിയായ നിലയില്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് യ.ുഎന്‍ മനുഷ്യാവാകാശ കമ്മീഷന്‍ സഊദി അറേബ്യയോടും തുര്‍ക്കിയോടും ആവശ്യപ്പെട്ടു.

സഊദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ ഖഷോഗിക്ക് ജീവഹാനി സംഭവിച്ചുവെന്ന് വ്യക്തമായാല്‍ ഏറെ ഞെട്ടലുണ്ടാക്കുന്നതായിരിക്കും ആ വാര്‍ത്തയെന്ന്് യു.എന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് റവിന ഷംദസാനി പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റിലേക്ക് പോയ ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രതിശ്രുതവധു ഹെറ്റിസ് സെറ്റിസിനോടൊപ്പമാണ് ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. കോണ്‍സുലേറ്റ് അടുക്കന്നതുവരെ താന്‍ പുറത്ത് കാത്തുനിന്നെങ്കിലും അദ്ദേഹം