തിരുവനന്തപുരം: മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കെസിബിസിയുടെ രൂക്ഷവിമര്‍ശനം. മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ മൂന്നിരട്ടി മദ്യശാലകള്‍ വര്‍ധിപ്പിച്ചെന്ന് കെസിബിസി കുറ്റപ്പെടുത്തി. ജനങ്ങളോട് പറഞ്ഞ വാഗ്ധാനം ലംഘിച്ചുവെന്നും മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും കെസിബിസി വ്യക്തമാക്കി.

അതേസമയ, കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണത്തെയും കത്തോലിക്ക സഭ അപലപിച്ചു. ഉത്തര്‍ പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കെതിരെ ഉണ്ടായത് വേദനിപ്പിക്കുന്ന നടപടിയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കെ സിബിസി ആവശ്യപ്പെട്ടു. എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും കെ സി ബി സി വ്യക്തമാക്കി.