തിരുവനന്തപുരം : യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പുനരന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേസന്വേഷണം അട്ടിമറിച്ചു. ഉന്നതരുടെ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളിലെ അന്വേഷണം യു.ഡി.എഫ് ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ നടത്താന്‍ ശ്രമിച്ചിരുന്നു. ആഭ്യന്തര മന്ത്രിയായിരിക്കെ ഫോണ്‍വിളികളുടെ വിവരം മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ലഭ്യമാക്കാതിരുന്നതടക്കം തെളിവ് സമാഹരിക്കുന്നതില്‍ വെല്ലുവിളിയായി. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും എട്ടു വര്‍ഷത്തിനിപ്പുറവും കേസില്‍ തുടരന്വേഷണ സാധ്യത ഏറെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേസിന്റെ ഗൂഢാലോചനയിലേക്കും അന്വേഷണം വേണമെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ ആവശ്യപ്പെട്ടിരുന്നു.