india

കെജ്‌രിവാളിന് ഇടക്കാലജാമ്യം; പ്രചാരണം നടത്താം: ‘ഇന്ത്യ’ മുന്നണിക്ക് ഊര്‍ജ്ജം

By webdesk13

May 10, 2024

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചു. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 4 വരെ കെജ്രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. 50 ദിവസത്തിന് ശേഷമാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനാവില്ല. ഫയലുകളിൽ ഒപ്പിടരുത്, മന്ത്രിസഭായോഗം വിളിക്കരുത് തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.