Connect with us

EDUCATION

കേന്ദ്രീയവിദ്യാലയ ശാസ്‌‌ത്രപ്രദർശന പേരിൽനിന്നും നെഹ്‌റുവിനെ പുറത്താക്കി

പുതിയ പേര് ആർഎസ്‌എസിന്റെ വിദ്യാർഥി സംഘടനയായ എബിവിപിയുമായി സാദൃശ്യം തോന്നിക്കുന്നതാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്

Published

on

കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ജവഹർലാൽ നെഹ്‌റു നാഷണൽ സയൻസ്‌ മാത്തമാറ്റിക്‌സ്‌ ആൻഡ്‌ എൻവെയർമെന്റ്‌ എക്‌സിബിഷന്റെ പേര്‌ കേന്ദ്ര സർക്കാർ മുന്നറിയില്ലാതെ മാറ്റി. ഇനി മുതൽ എക്‌സിബിഷന്റെ പേര്‌ രാഷ്ട്രീയ ബാൽ വൈജ്‌ഞാനിക്‌ പ്രദർശനി (ആർ ബിവിപി) എന്നായിരിക്കുമെന്ന്‌ കാണിച്ച്‌ കേന്ദ്ര വിദ്യാലയ ആസ്ഥാനത്തുനിന്ന്‌ എല്ലാ റീജ്യണൽ ഓഫീസുകളിലേക്കും സർക്കുലർ നൽകി. പുതിയ പേര് ആർഎസ്‌എസിന്റെ വിദ്യാർഥി സംഘടനയായ എബിവിപിയുമായി സാദൃശ്യം തോന്നിക്കുന്നതാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
കേന്ദ്രീയ വിദ്യാലയം സ്ഥാപിച്ച കാലം മുതൽ നടത്തുന്ന സയൻസ്‌ എക്‌സിബിഷന്റെ പേര്‌ സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ച് മാറ്റിയതിനെതിരെ അധ്യാപകരും വിദ്യാർഥികളും പ്രതിഷേധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

എം.ജി സര്‍വകലാശാല പി.ജി: M.G CAT ; ഓൺലൈൻ രജിസ്ട്രേഷൻ മെയ് 5 വരെ

അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

Published

on

മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും നടത്തുന്ന നാഷണല്‍ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയിലെ വിപുല സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എം.എ, എം.എസ്.സി, എം.ടി.ടി.എം, എൽ.എൽ.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പൊതു പ്രവേശന പരീക്ഷയ്ക്ക് 05.05.2024 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

.അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.

. അപേക്ഷാ ഫീസ്
ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 600 രൂപയും

.പ്രവേശന പരീക്ഷ
മെയ് 17,18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ

.എം.ബി.എ ഒഴികെയുള്ള പ്രോഗ്രാം👇🏻
https://cat.mgu.ac.in/
0481 2733595
cat@mgu.ac.in

.എം.ബി.എ പ്രോഗ്രാം👇🏻
https://smbsadmissions.mgu.ac.in/
0481 2733367
smbs@mgu.ac.in

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

Trending