Connect with us

News

ജെസിനെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്

സന്തോഷ് ട്രോഫി സെമിയില്‍ മിന്നും പ്രകടനം നടത്തിയ ജെസിനെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്.

Published

on

മലപ്പുറം: സന്തോഷ് ട്രോഫി സെമിയില്‍ മിന്നും പ്രകടനം നടത്തിയ ജെസിനെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്. പയ്യനാട് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പകരക്കാരനായി വന്ന് അഞ്ച് തവണ കര്‍ണാടകയുടെ വലകുലുക്കിയ പ്രകടനത്തോടെ താരമായ ജെസിനെ ടീമിലെത്തിക്കുന്നതിന് കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഇതിനകം ശ്രമം ആരംഭിച്ചിട്ടുണ്ട്.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനവുമായി നിലവില്‍ ടോപ് സ്‌കോററാണ് മലപ്പുറം നിലമ്പുര്‍ സ്വദേശിയായ ജെസിന്‍. മലപ്പുറത്ത് നിന്നുള്ള ഒരാളെ ടീമില്‍ എത്തിക്കുക എന്നത് കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ നിലവില്‍ കേരള യുണൈറ്റഡ് എഫ്.സി താരമായ ജെസിനെ വിട്ടുനല്‍കുന്നതിന് റിലീസ് ക്ലോസ് ആയി 25 ലക്ഷം രൂപ വേണമെന്ന് കേരള യുണൈറ്റഡ് എഫ്.സി ആവശ്യം അറിയിച്ചതോടെ തീരുമാനം അനിശ്ചിതത്വത്തിലാണ്. എങ്കിലും ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മെയ്, ജൂൺ മാസങ്ങളിൽ അവധിയാകാം, സ്കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം

Published

on

സ്‌കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മെയ്, ജൂൺ മാസങ്ങളിൽ അവധി പുനഃക്രമീകരിക്കാമെന്നും വർഷത്തിൽ മൂന്ന് പരീക്ഷ എന്നത് രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നുമാണ് കാന്തപുരം മുന്നോട്ട് വെച്ച നിർദേശങ്ങൾ. സ്‌കൂൾ സമയമാറ്റം വർധിപ്പിക്കുന്നതിൽ തർക്കം നിലനിൽക്കുന്നു. മറ്റൊരു ചർച്ച് അവധിയുടെ കാര്യത്തിലാണ്. ചൂട് വർധിച്ച മാസമാണ് മെയ് മാസം. മെയ് മാസവും ജൂൺ മാസവും ചേർത്ത് രണ്ട് മാസം അവധിയാക്കാം. അങ്ങനെയെങ്കിൽ ചൂട് വർധിച്ച കാലത്തും മഴ വർധിച്ച കാലത്തും കുട്ടികൾക്ക് അവധി ലഭിക്കും’ എന്നാണ് കാന്തപുരം പറഞ്ഞത്.

ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം. പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്ന് മന്ത്രി പറയുന്നു, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

Continue Reading

GULF

രക്തദാനം ചെയ്ത് സൗദി രാജകുമാരൻ, രാജ്യത്ത് വാർഷിക രക്തദാന ക്യാംപെയിൻ ആരംഭിച്ചു

Published

on

സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. മനുഷ്യാവകാശ മൂല്യങ്ങൾക്കായി വാദിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ അബ്ദുൽ അസീസ് അൽ സൗദ് ആരംഭിച്ചതാണ് വാർഷിക രക്തദാന ക്യാംപെയിൻ. അതി​ന്റെ ഭാഗമായാണ് അദ്ദേഹം തന്നെ രക്തം ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തത്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളുടെ ഭാ​ഗമാണിത്. മാനുഷികമൂല്യങ്ങളുള്ള ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ശ്രദ്ധനേടിയ ഭരണാധികാരിയാണ് അദ്ദേഹം. സൗദി വിഷൻ 2030 ന്റെ സമഗ്രമായ ക്ഷേമം ആസ്വദിക്കുന്ന ഊർജ്ജസ്വലമായ ഒരു സമൂഹം എന്ന ലക്ഷ്യത്തിന് അനുസൃതമായി, സമൂഹ പങ്കാളിത്തം വളർത്തുന്നതിനും, സ്വമേധയാ ഉള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും,ദേശീയ ആരോഗ്യ സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാ​ഗം കൂടിയാണിത്.

നേരത്തെ കോവിഡ് -19 വാക്സിൻ സ്വീകരിച്ചുകൊണ്ടും അവയവദാന സമ്മത പത്രത്തിൽ രജിസ്റ്റർ ചെയ്തുകൊണ്ടും അദ്ദേഹത്തി​ന്റെ മാതൃകപരമായ പ്രവർത്തനങ്ങൾ എന്ന നിലയിൽ ലോക ശ്രദ്ധ നേടിയിരുന്നു.

സ്വമേധയായുള്ള രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തുടനീളം രക്തം ആവശ്യമായി വരുന്നവർക്ക് സുരക്ഷിതമായ ലഭ്യത ഉറപ്പാക്കുന്നതിനും രക്ത വിതരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെയും അവബോധം വളർത്തുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യം. രക്തം, പ്ലാസ്മ അല്ലെങ്കിൽ പ്ലേറ്റ്‌ലെറ്റുകൾ നൽകുന്നതിലൂടെ ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയും. 2024-ൽ, രാജ്യവ്യാപകമായി 800,000-ത്തിലധികം ആളുകൾ രക്തം ദാനം ചെയ്തിരുന്നു.

സ്വമേധയാ ഉള്ള മാനുഷിക പ്രവർത്തനങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശം നൽകാനും ജീവൻ രക്ഷിക്കുന്നതിന് ഇത്തരം മാനുഷികപ്രവർത്തനങ്ങളിൽ ഏ‍ർപ്പെടുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും അങ്ങനയൊരു സംസ്കാരം സ്വീകരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതിനുമാണ് അദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുള്ളത്.

Continue Reading

kerala

‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി

Published

on

വേടനെ കുറിച്ചുള്ള ലേഖനം ‘ദ റെവല്യൂഷണറി റാപ്പർ’, പാബ്ലോ നെരൂദയുടെ പേരിലുള്ള എ.ഐ കവിത എന്നിവ സിലബസിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ സംബന്ധിച്ച് വിശദീകരണം തേടി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അടിയന്തരമായി വിശദീകരണം നൽകാൻ ബോർഡ് ഓഫ് സ്റ്റഡിസ് അം​ഗങ്ങൾക്ക് വിസി നിർദേശം നൽകി.

കേരള സർവകലാശാല നാലാം വർഷ ഡിഗ്രി സിലബസിലാണ് ഇരു പാഠഭാഗങ്ങളും ഉൾപ്പെട്ടിരുന്നത്. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് വേടനെ കുറിച്ചുള്ള ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ കോഴ്‌സിലാണ് വേടനെക്കുറിച്ച് പഠിക്കുക. വേടന്റെ സംഗീതം സാമൂഹിക നീതി, അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

കേരള സർവകലാശാല നാലാം വർഷ ബിഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലാണ് പാബ്ലോ നെരൂദയുടെ പേരിൽ ‘ഇംഗ്ലീഷ്: യു ആർ എ ലാംഗ്വേജ്’ എന്ന കവിത പഠിക്കാനുണ്ടായിരുന്നത്. എന്നാൽ, നെരൂദ ഇത്തരത്തിലൊരു കവിത എഴുതിയിട്ടില്ല. എഐ ഉപോയഗിച്ചുണ്ടാക്കിയ സിലബസിലാണ് നെരൂദയുടേതെന്ന പേരിൽ എഐ ജനറേറ്റഡ് കവിത പ്രത്യക്ഷപ്പെട്ടത്. നാലു വർഷ ഡിഗ്രി പ്രോഗ്രാം തുടങ്ങാനായി തിരക്കിട്ട് അഞ്ച് ദിവസം കൊണ്ട് 72 കോഴ്സുകളുടെ സിലബസ് തയാറാക്കിയപ്പോഴാണ് അബദ്ധം പറ്റിയത്. എന്നാൽ, ഇത് പഠിച്ച് പരീക്ഷ എഴുതിയവർക്ക് മാർക്ക് ലഭിച്ചു. നോട്ട്സ് അന്വേഷിച്ച് പോയ അധ്യാപകരാണ് സംഭവം തിരിച്ചറിഞ്ഞത്.

Continue Reading

Trending