കൊച്ചി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇതോടെ കേരളം സീസണില്‍ അഞ്ചാം സ്ഥാനത്തെത്തി. ദല്‍ഹി ഒരു ഗോളിന് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ നേഗി കൊമ്പന്‍മാരുടെ സമനില ഗോള്‍ നേടുകയായിരുന്നു. കോര്‍ണര്‍ കിക്ക് പിടിച്ചെടുത്ത നേഗി ഡല്‍ഹിയുടെ വലയിലേക്ക് തട്ടിയിടുകയായിരുന്നു. ബെഞ്ചില്‍ നിന്നും രണ്ടാം പകുതിയില്‍ ഗ്രൗണ്ടിലെത്തിയ നേഗി ആദ്യ ടെച്ചില്‍ തന്നെ ഡല്‍ഹി വലയില്‍ പന്ത് എത്തിച്ച് സൂപ്പര്‍ സബായി. ഇതോടെ ജയം അനിവാര്യമായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്്സിനെ കളിയില്‍ മടക്കിക്കൊണ്ടുവരാനും നേഗിക്കായി
75ആം മിനിറ്റില്‍ ഇയാം ഹ്യൂം നേടിയ പെനാല്‍റ്റി ഗോളാണ് കേരളത്തെ മുന്നിലെത്തിച്ചത്. നേഗിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് ഹ്യൂം വലയിലെത്തിച്ചത്.
Deependra’s first #HeroISL goal and @Humey_7‘s strike from the spot seal @KeralaBlasters‘ comeback victory and give them 3 crucial points in Kochi. #LetsFootball #HeroISL #KERDEL pic.twitter.com/imBZqyg7QC
— Indian Super League (@IndSuperLeague) January 27, 2018
ആദ്യ ഗോളിന് വഴിയൊരുക്കിയ ദീപേന്ദ്ര നേഗി തന്നെ രണ്ടാം ഗോളിന്റെയും വിജയശില്‍പി. മികച്ചൊരു മുന്നേറ്റത്തിലൂടെ ഡല്‍ഹി ബോക്‌സിലേക്കു കയറിയ നേഗിയെ വീഴ്ത്തിയ പ്രതീക് ചൗധരിക്ക് മഞ്ഞക്കാര്‍ഡും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റിയും ലഭിച്ചു.
Stabs it home! What an impact by Negi!#LetsFootball #KERDEL https://t.co/za9o2g4F7i pic.twitter.com/hQ0riVBeuE
— Indian Super League (@IndSuperLeague) January 27, 2018
ആദ്യ പകുതിയില്‍ കാലു ഉച്ചെയുടെ പെനാല്‍റ്റിയിലൂടെയാണ് ദല്‍ഹി ആദ്യ ഗോള്‍ നേടിയത്. മലയാളി താരം കെ. പ്രശാന്തിന്റെ പിഴവില്‍ ലഭിച്ച പെനല്‍റ്റിയിയാണ് കാലു ഗോളാക്കി മാറ്റിയത്.
13ാം മല്‍സരത്തില്‍ സീസണിലെ അഞ്ചാം വിജയം കുറിച്ച ബ്ലാസ്‌റ്റേഴ്‌സ് 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി 12 മല്‍സരങ്ങളില്‍നിന്ന് ഒന്‍പതാം തോല്‍വി വഴങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഏഴു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.
We’ve got the line ups for #KERDEL! Prasanth starts for @KeralaBlasters!
LIVE updates: https://t.co/za9o2g4F7i #LetsFootball #HeroISL pic.twitter.com/KfuoNrv9h8
— Indian Super League (@IndSuperLeague) January 27, 2018
Be the first to write a comment.