കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി. മുംബൈ എഫ്.സിക്കെതിരെ കേരള ബ്ലാസ്്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍. 13 ാം മിനുറ്റില്‍ സിഫ്‌നോസാണ് ഗോള്‍ നേടിയത്.

പുതിയ സീസണില്‍ ഇതുവരെ ജയിക്കാത്ത കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം തേടിയാണ് ഇന്ന് മുംബൈ എഫ്.സി.യെ നേരിടുന്നത്. ഇരമ്പുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് കേരളം കളിക്കുന്നത്. പ്ലേമേക്കര്‍ ഇയാന്‍ ഹ്യൂമിനെ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഇരുത്തിയാണ് കേരളം കളിക്കാനിറങ്ങിയത്.

ആദ്യ രണ്ടു മത്സരങ്ങളിലും ഗോളടിക്കാനോ ജയിക്കാനോ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്നും ജയിക്കാനായില്ലെങ്കില്‍ മുന്നോട്ടുള്ള പ്രയാണം കുഴപ്പത്തിലാകും. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ടു തോല്‍വിയുമടക്കം മൂന്നു പോയന്റുമായാണ് മുംബൈ കൊച്ചിയിലെത്തിയിരിക്കുന്നത്.