Connect with us

Culture

ബജറ്റ് ചോര്‍ന്നതിങ്ങനെ; ഐസകിനെതിരെ സി.പി.എമ്മില്‍ മുറുമുറുപ്പ്; സ്റ്റാഫിനെതിരെ നടപടിയുണ്ടാകും

Published

on

തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് മുമ്പ് ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം. സംഭവം അന്വേഷിക്കുമെന്ന് മന്ത്രി ഏ.കെ ബാലന്‍ അറിയിച്ചു. ഐസക്കിന്റെ സ്റ്റാഫിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

രാവിലെ ഒന്‍പതുമണിയോടുകൂടി അവതരണം തുടങ്ങിയ ബജറ്റ് ഏകദേശം രണ്ടരമണിക്കൂറിന് ശേഷമാണ് ചോര്‍ന്നുവെന്ന് അറിയുന്നത്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയാണ് ബജറ്റിന്റെ പ്രിന്റൗട്ടുമായി രംഗത്തെത്തിയത്. അതോടെ ബജറ്റവതരണം തടസ്സപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. സംഭവം ഗൗരവകരമാണെന്ന് ഐസക്കും പ്രതികരിച്ചു. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോവുകയും മീഡിയാ റൂമില്‍ സമാന്തര ബജറ്റ് ചെന്നിത്തല അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് അവസാനഭാഗങ്ങള്‍ അവതരിപ്പിക്കാതെ ഐസക് ബജറ്റ് പൂര്‍ത്തീകരിക്കുകയായിരുന്നു. ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് എന്താണ് സംഭവിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയത്.

ബജറ്റ് അവതരണത്തിന് മുമ്പ് തന്റെ ഓഫീസില്‍നിന്ന് ചില ഭാഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് തയ്യാറാക്കാനുള്ള ഹൈലൈറ്റ് നേരത്തെ ഒരുക്കാനായിരുന്നു ധനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇത്തരത്തിലൊരു നീക്കം നടത്തിയത്. എന്നാല്‍  നികുതി നിര്‍ദേശമടക്കമുള്ള ഈ ഭാഗങ്ങള്‍ പിന്നീട് സഭയില്‍ എത്തുകയായിരുന്നു. ഇങ്ങനെ പുറത്തുവന്ന ഭാഗങ്ങളാണ് ലോഡ് ചെയ്ത് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് എത്തിച്ചുകൊടുത്തത്. ഇതിന് പിന്നില്‍ ചില മാധ്യമങ്ങളാണെന്നാണ് സൂചന. ബജറ്റ് അവതരണത്തിനിടെ ചോര്‍ന്ന ബജറ്റ് വായിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ ഭരണപക്ഷം കുഴയുകയായിരുന്നു.

news

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങളുടെ അക്രമം; അത്യാഹിത വിഭാഗത്തിലും ഒപി കൗണ്ടറിലും ഏറ്റുമുട്ടല്‍, എട്ട് പേര്‍ അറസ്റ്റില്‍

സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്..

Published

on

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂര്‍ മേഖലകളില്‍ നിന്നുള്ള രണ്ടുഗുണ്ടാസംഘങ്ങളാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഒപി കൗണ്ടറിലുമായി തമ്മിലടിച്ചതെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഏറെ നാളായി ഈ രണ്ടുസംഘങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് വിവരം. കഴിഞ്ഞ ദിവസം രാത്രിയില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് ഇരുസംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വീണ്ടും ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഇതോടെ ആശുപത്രിയിലെ ജീവനക്കാരും രോഗികളും കടുത്ത ഭീതിയിലായി.

ഏകദേശം ഒരുമണിക്കൂറോളം ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായി കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

Continue Reading

kerala

ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച് നല്‍കി; കേരള സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വലിയ വീഴ്ച

കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയിലും…

Published

on

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച പുറത്തുവന്നു. ബി.എസ്.സി ബോട്ടണി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ അതേപടി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു എന്നതാണ് വീഴ്ച്ച.

എന്‍വയണ്‍മെന്റ് സ്റ്റഡീസ് വിഷയത്തിലെ 2024 ഡിസംബര്‍ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും ഏതൊരു മാറ്റവും കൂടാതെ ആവര്‍ത്തിച്ച നിലയാണിത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കെത്തിയതോടെ വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളര്‍ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും നടപടിയുടെ പ്രാധാന്യം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തുടര്‍ച്ചയായി വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സംഭവം ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയിലും സമാനമായ പിഴവ് നടന്നിരുന്നു.

നാലാം വര്‍ഷ സൈക്കോളജി പരീക്ഷയില്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ അതേപടി ആവര്‍ത്തിച്ച് നല്‍കിയിരുന്നു. സര്‍വകലാശാലകളില്‍ തുടര്‍ച്ചയായി ചോദ്യപേപ്പര്‍ ആവര്‍ത്തന പിഴവുകള്‍ സംഭവിക്കുന്നത് പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആശങ്കകളും കൂടുതല്‍ ശക്തമാക്കുന്ന സാഹചര്യമാണ്.

 

Continue Reading

Film

ആഗോള അഡ്വാന്‍സ് കളക്ഷനില്‍ വന്‍ കുതിപ്പ്; കളങ്കാവല്‍ റിലീസ് നാളെ

ഓരോ മമ്മൂട്ടി ചിത്രം വരുമ്പോഴും ആരാധകര്‍…

Published

on

ആഗോള അഡ്വന്‍സ് കളക്ഷനില്‍ ഇതിനോടകം തന്നെ കോടികള്‍ നേടി കളങ്കാവല്‍ പ്രീ സെയില്‍.  കേരളത്തില്‍ നിന്ന് മാത്രമായി 1.52 കോടി അഡ്വാന്‍സ് ബുക്കിംഗാണ് കളങ്കാവല്‍ നേടിയിരിക്കുന്നത്.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നായി ചിത്രം 13 ലക്ഷവും നേടി.  വിദേശ മാര്‍ക്കറ്റില്‍ 66 ലക്ഷമാണ് ചിത്രം മുന്‍കൂര്‍ ബുക്കിംഗില്‍ നേടിയിരിക്കുന്നത്. അങ്ങനെ കളങ്കാവല്‍ ആകെ 2.31 കോടി ആഗോള ബോക്സ് ഓഫീസില്‍ നിന്ന് അഡ്വാന്‍സായി നേടിയിരിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വേറിട്ട വേഷങ്ങളില്‍ മികച്ച അഭിനയമാണ് മമ്മുട്ടി എന്നും ബിഗ് സ്‌ക്രീനില്‍ ഒരുക്കുന്നത്. ഓരോ മമ്മൂട്ടി ചിത്രം വരുമ്പോഴും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്.  മമ്മൂട്ടി പ്രതിനായകനായി എത്തുന്ന കളങ്കാവലിന്റെ പ്രീ സെയില്‍ ബിസിനസിലും ആ കാത്തിരിപ്പ് പ്രകടമാകുന്നുണ്ട് എന്നാണ് അഡ്വാന്‍സ് കളക്ഷന്‍ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നതും.

നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് രണ്ട് മണിക്കൂറും 19 മിനിറ്റും മൂന്ന് സെക്കന്‍ഡുമാണ് ദൈര്‍ഘ്യം. ആദ്യ പകുതി 58 മിനിറ്റും 34 സെക്കന്‍ഡുമാകുമ്പോള്‍ ചിത്രത്തിന്റെ രണ്ടാം പകുതി ഒരു മണിക്കൂറും 20 മിനിറ്റും 29 സെക്കന്‍ഡുമാണ് എന്ന് ട്രേഡ് അനലിസ്റ്റായ സൗത്ത്വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫെറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ദുല്‍ഖര്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റര്‍ – പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്സ് – എം ആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍ – വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകര്‍, സംഘട്ടനം – ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍ – കിഷന്‍ മോഹന്‍, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓര്‍ഡിനേറ്റര്‍ – ഡിക്സന്‍ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോര്‍ഡ്സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരുമാണ്.

 

Continue Reading

Trending