Connect with us

News

കലിതുള്ളി പ്രകൃതി: കെടുതിയൊടുങ്ങാതെ സംസ്ഥാനം

Published

on

• സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ തുടരുന്നു. രക്ഷാപ്രവര്‍ത്തനം പലയിടത്തും ദുഷ്‌കരം. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും ജാഗ്രതപുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.
• അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. 13,14,15 തീയതികളില്‍ വീണ്ടും മഴ ശക്തമാവുമെന്നാണ് പ്രവചനം.
• മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 70 കടന്നു. എട്ട് ജില്ലകളിലായി 82 ഉരുള്‍പ്പൊട്ടലുകളാണ് രണ്ട് ദിവസത്തിനിടെ ഉണ്ടായത്. കവളപ്പാറ ഭൂതാനം കോളനിയിലും വയനാട് മേപ്പാടി പുത്തുമലയിലുമാണ് വലിയ ആഘാതമുണ്ടാക്കിയ ഉരുള്‍പൊട്ടലുകളുണ്ടായത്.
• അട്ടപ്പാടി അഗളിയിലെ തുരുത്തില്‍ കുടുങ്ങിയ ഗര്‍ഭിണി അടക്കമുള്ള കുടുംബത്തെ രക്ഷപ്പെടുത്തി മറുകരയിലെത്തിച്ചു. അട്ടപ്പാടിയില്‍ ഭവാനിപുക്കപ്പുറം തുരുത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയടക്കമുള്ളവരെ പുഴക്കു കുറുകെ കെട്ടിയ റോപ്പിലൂടെയാണ് രക്ഷപ്പെടുത്തിയത്.
• കവളപ്പാറയില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി.
• കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പ്പൊട്ടിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രാവിലെയും ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
• പുത്തുമലയില്‍ നിന്നും 9 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി.
• കല്ലായിപ്പാലത്തില്‍ ബൈക്കില്‍ മരം വീണ് ഫ്രാന്‍സിസ് റോഡ് സ്വദേശി മുഹമ്മദ് സാലു (52) മരിച്ചു. ചാലക്കുടിയില്‍ ഒഴിക്കില്‍ പെട്ട് പരിയാരം സ്വദേശി ജോജോയും കായംകുളം ക്ഷേത്രക്കുളത്തില്‍ വീണ് പത്തിയൂര്‍ സ്വദേശി ബാലനും മരിച്ചു.
• എന്‍ഡിആര്‍എഫ്, സൈന്യം, ഫയര്‍ ഫോഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി 150 പേരാണ് കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇനിയും ഏക്കറു കണക്കിന് സ്ഥലത്ത് തിരച്ചില്‍ നടത്താനുണ്ട്. പലയിടങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്.
• വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ഇന്നലെ ഉച്ചക്കുശേഷം മൂന്നുമണിയോടെയാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയത്. സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിയിരുന്നു. ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
• മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വാണിയംപുഴയില്‍ കുടുങ്ങിക്കിടക്കുന്ന 200 പേരെ രക്ഷപ്പെടുത്താന്‍ സൈന്യമെത്തി.
• അതിതീവ്ര മഴക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. വരും ദിവസങ്ങളിലും കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 13ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 14ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 13ന് എറണാകുളം, കോഴിക്കോട് ജില്ലകളിലും 14ന് എറണാകുളം, കോകോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.
• മലപ്പുറം പോത്തുകല്ല് മുണ്ടേരി വനത്തിനുള്ളിലെ ഒറ്റപ്പെട്ടുപോയ തണ്ടന്‍കല്ല്, ഇരുട്ടുകുത്തി, വാണിയംപുഴ, കുമ്പളപ്പാറ ആദിവാസി കോളനികളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. വാണിയം പുഴ തൂക്കുപാലം, ഇരുട്ടുകുത്തി പാലം എന്നിവ തകര്‍ന്നതു കാരണമാണ് കോളനികള്‍ ഒറ്റപ്പെട്ടുപോയത്. വാണിയംപുഴയില്‍ 200 ഓളം പേരാണ് കുടുങ്ങിയത്.
• രണ്ടു ദിവസത്തെ പെരുമഴയില്‍ എട്ട് ജില്ലകളില്‍ എണ്‍പത് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും ഇതുവരെ മഴക്കെടുതിയില്‍ നാല്‍പ്പത്തിരണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും തിരുവനന്തപുരത്ത് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
• കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12ന് തുറക്കും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചിയില്‍ നിന്നുളള സര്‍വീസുകള്‍ 3 മണിക്കു പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിയ 8 വിമാനങ്ങളില്‍ 6 എണ്ണം തിരികെ കൊണ്ടുപോയി. 2 വിമാനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ചു ഞായറാഴ്ച സര്‍വീസ് നടത്തുമെന്നും സിയാല്‍ അറിയിച്ചു.
• വയനാട് റാണിമലയില്‍ കുടുങ്ങിയ അറുപതിലധികം ആളുകളെ പുറത്തെത്തിക്കാന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘം റാണിമലയിലെത്തി. റാണിമലക്ക് ചുറ്റുമുള്ള മലകളില്‍ ഉരുള്‍പൊട്ടിയതോടെയാണ് ഇവര്‍ ഒറ്റപ്പെട്ടത്.
• കനത്തമഴയെത്തുടര്‍ന്ന് ട്രാക്കിലും മറ്റുമുണ്ടായ തടസ്സങ്ങളെത്തുടര്‍ന്ന് ഇന്നലെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. പ്രളയം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം.
• കവളപ്പാറയിലും പുത്തുമലയിലും മഴ രക്ഷാദൗത്യത്തിന് തിരിച്ചടിയായി.
• മലപ്പുറത്തിന്റെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡ് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണമായും താറുമാറായി. പ്രളയ ജലത്തിനൊപ്പം കടലും കരകവരുന്നു. പൊന്നാനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അതി രൂക്ഷമായ കടലാക്രമണമാണ് ഉണ്ടാകുന്നത്.
• വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമലക്ക് സമീപമുള്ള റാണിമലയിലും ഉരുള്‍പൊട്ടല്‍. ഇവിടെ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളപായം ഉണ്ടായിട്ടില്ല.
• സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സ്വന്തം ജീവന്‍ മറന്നുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
• 1,45,928 പേരെ ഇതുവരെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. 40967 കുടുംബങ്ങളിലുള്ളവരാണിവര്‍.
• മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 39 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 50 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
• ചെറുപുഴ ഒടയഞ്ചാല്‍ മേജര്‍ ജില്ലാ റോഡില്‍ പ്ലാച്ചിക്കര വനത്തില്‍ മണ്ണിടിഞ്ഞു. മണിക്കുറുകളോളം ഗതാഗതം മുടങ്ങി. കാസര്‍കോടിന്റെ മലയോര മേഖലയായ ഭീമനടിയിലും മണ്ണിടിച്ചിലുണ്ടായി.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending