kerala
സംസ്ഥാനത്ത് പുതുതായി ഒമ്പത് ഹോട്ട്സ്പോട്ടുകള്‍
7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്പോട്ടുകളാണുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്പറ്റ (2), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍കോട് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
19 മരണങ്ങളാണ് ഇന്ന് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന് (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന് നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന് (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന് (58), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന് (79), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന് (81), എറണാകുളം സ്വദേശി പി. ബാലന് (86), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന് (54) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 572 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 122 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക രോഗികള്‍ 3875. തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂര്‍ 352, കൊല്ലം 341, പാലക്കാട് 240, കാസര്‍കോട് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂര്‍ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 23, കണ്ണൂര്‍ 17, കാസര്‍കോട് 15, തൃശൂര്‍ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 469, കൊല്ലം 215, പത്തനംതിട്ട 117, ആലപ്പുഴ 231, കോട്ടയം 114, ഇടുക്കി 42, എറണാകുളം 250, തൃശൂര്‍ 240, പാലക്കാട് 235, മലപ്പുറം 468, കോഴിക്കോട് 130, വയനാട് 61, കണ്ണൂര്‍ 214, കാസര്‍കോട് 221 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,01,731 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,94,488 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,782 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2430 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
kerala
‘ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു’; ഇന്‍ഡിഗോ പ്രതിസന്ധിയില്‍ സംഘപരിവാറിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ സംഘപരിവാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ സംഘപരിവാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ‘ഇന്‍ഡിഗോ പ്രശ്നം കാരണം വിമാനയാത്ര മുടങ്ങി ഇഞ്ചി കടിച്ചിരിക്കുന്ന മിത്രങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയം കളയാന്‍ ഉള്ള മാര്‍ഗങ്ങള്‍’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യര്‍ സംഘപരിവാറിനെ വിമര്‍ശിച്ചത്.
രാജ്യത്തിന് വേണ്ടി എയര്‍പോര്‍ട്ടില്‍ എത്ര കാലം വേണമെങ്കിലും തപസിരിക്കുമെന്ന് പോസ്റ്റിട്ട ശേഷം വാഷ്റൂമില്‍ പോയി പൊട്ടിക്കരയുക, ഇന്‍ഡിഗോ മുടങ്ങിയതിന് പിറകില്‍ ജോര്‍ജ് സോറോസും രാഹുല്‍ ഗാന്ധിയുമാണെന്ന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ വന്ന മെസേജ് കേശവന് മാമന് അയച്ചു കൊടുക്കുക, സംഘമിറങ്ങി , ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു എന്ന വടിയാര്‍ സുനിയുടെ യുട്യൂബ് പ്രഭാഷണം കേട്ട് ധൃതംഗ പുളകിതനാവുക, കാവിപ്പട ഗ്രൂപ്പില്‍ മോദിജിക്ക് നമസ്തേ പറയൂ സംഘമിത്രങ്ങളേ പോസ്റ്റിന് കീഴെ വന്ന കമന്റുകള്‍ എണ്ണുക, അതില്‍ എത്ര ഫെയ്ക്കുകള്‍ ഉണ്ടെന്ന് ഐഡന്റിഫൈ ചെയ്യുക , സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴില്‍ പോയി തെറി വിളിക്കുക , എന്നിട്ടും ഫ്ലൈറ്റ് കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ശാഖയില്‍ പോയി നാല് സൂര്യനമസ്കാരം ചെയ്യുക എന്നിങ്ങനെയാണ് സന്ദീപ് പരിഹസിച്ചിരിക്കുന്നത്.
ഇന്‍ഡിഗോ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങിയതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. വ്യോമഗതാഗത രംഗത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിക്കുന്നുണ്ട്. സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇന്‍ഡിഗോ പ്രശ്നം കാരണം വിമാന യാത്ര മുടങ്ങി ഇഞ്ചി കടിച്ചിരിക്കുന്ന മിത്രങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയം കളയാന്‍ ഉള്ള മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു
1 ) രാജ്യത്തിന് വേണ്ടി എയര്‍പോര്‍ട്ടില്‍ എത്ര കാലം വേണമെങ്കിലും തപസിരിക്കുമെന്ന് പോസ്റ്റിട്ട ശേഷം വാഷ്റൂമില്‍ പോയി പൊട്ടിക്കരയുക
2) ഇന്‍ഡിഗോ മുടങ്ങിയതിന് പിറകില്‍ ജോര്‍ജ് സോറോസും രാഹുല്‍ ഗാന്ധിയുമാണെന്ന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ വന്ന മെസേജ് കേശവന് മാമന് അയച്ചു കൊടുക്കുക
3) സംഘമിറങ്ങി , ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു എന്ന വടിയാര്‍ സുനിയുടെ യുട്യൂബ് പ്രഭാഷണം കേട്ട് ധൃതംഗ പുളകിതനാവുക
4) കാവിപ്പട ഗ്രൂപ്പില്‍ മോദിജിക്ക് നമസ്തേ പറയൂ സംഘമിത്രങ്ങളേ പോസ്റ്റിന് കീഴെ വന്ന കമന്റുകള്‍ എണ്ണുക . അതില്‍ എത്ര ഫെയ്ക്കുകള്‍ ഉണ്ടെന്ന് ഐഡന്റിഫൈ ചെയ്യുക
5 ) സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴില്‍ പോയി തെറി വിളിക്കുക
എന്നിട്ടും ഫ്ലൈറ്റ് കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ശാഖയില്‍ പോയി നാല് സൂര്യനമസ്കാരം ചെയ്യുക .
Culture
30-ാമത് ഐ.എഫ്.എഫ്.കെ ഉദ്ഘാടനചിത്രം ‘പലസ്തീന് 36’
30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന് 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന് 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടിയ ഈ ചിത്രം, ടോറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗാലാ പ്രസന്റേഷന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 20 മിനിറ്റ് നേരമുള്ള കരഘോഷവും നേടിയിരുന്നു. 98-ാമത് ഓസ്കര് പുരസ്കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രം കൂടിയാണിത്.
1936 മുതല്‍ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമാണിത്. ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘര്‍ഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീന് കലാപം ആരംഭിച്ച വര്‍ഷമാണ് ചിത്രത്തിന്റെ പേരില്‍ സൂചിപ്പിച്ചിരിക്കുന്നത്.
വികാരനിര്‍ഭരമായ കുടുംബ ബന്ധങ്ങളെ അവതരിപ്പിച്ച ആന്മേരി ജാസിറിന്റെ ‘വാജിബും’ ഇത്തവണ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. 2017-ല്‍ ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണചകോരം ലഭിച്ചിരുന്നു.
film
നടിയെ ആക്രമിച്ച കേസ്; നാളെ വിധി, മൊഴി മാറ്റിയത് അഞ്ചിലധികം സിനിമാ താരങ്ങള്‍
നടി ഭാമ, നടന് സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി. നടി ഭാമ, നടന് സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതില്‍ അതിജീവിതയോട് ദിലീപിന് ദേഷ്യമുണ്ടായിരുന്നെന്നും അതിജീവിതയെ ദിലീപ് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഒന്നും അറിയില്ല എന്ന് ഇവര്‍ മൊഴി മാറ്റി പറയുകയായിരുന്നു. അതേസമയം അതിജീവിത തന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ എടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തെന്നും അതിന്റെ പേരില്‍ ദിലീപ് പ്രകോപിതനായെന്നുമായിരുന്നു കാവ്യ മാധവന്റെ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ കാവ്യ മൊഴിയില്‍ നിന്ന് പിന്മാറുകയായിരുന്ന
ദിലീപും അതിജീവിതയും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ അറിയാമെന്ന് നടി ബിന്ദു പണിക്കര്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും വിചാരണയില്‍ ഒന്നും അറിയില്ലെന്ന് മൊഴി മാറ്റി. നാദിര്‍ഷായും മൊഴി മാറ്റിയ പറഞ്ഞിരുന്നു.
ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നെന്നും ഉപദ്രവിക്കുന്നെന്നും അതിജീവിത പരാതി നല്‍കിയിരുന്നതായി താരസംഘടന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ വിഷയത്തില്‍ ദിലീപുമായി സംസാരിച്ചു എന്നും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു എന്നും ഇടവേള ബാബു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന് അങ്ങനെയൊരു മൊഴി നല്‍കിയില്ലെന്നും മാറ്റി പറഞ്ഞു.
2017 ഫെബ്രുവരിയില്‍ സിനിമ സെറ്റിലേക്ക് പോകുന്നതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. വിഡിയോയും അക്രമികള്‍ പകര്‍ത്തുകയിരുന്നു. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ അതിജീവിത പരാതി നല്‍കിയിരുന്നു.
കേസിലെ എട്ടാം പ്രതിയാണ് നടന് ദിലീപ്. 261 സാക്ഷികളാണ് കേസില്‍ ആകെ ഉണ്ടായിരുന്നത്. 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

