കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിക്ഷാ വിധി പ്രഖ്യാപനം നാളെയുണ്ടാവും. കൊലപാതകം, പീഢനം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങി മൂന്ന് കുറ്റങ്ങളും ചെയ്തത് അമീറുലാണെന്ന് കോടതി പറഞ്ഞു.

ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ജിഷ കേസില്‍ വിധി വരുന്നത്. 293 രേഖകളും 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

2013 ലെ ക്രമിനല്‍ നടപടി ചട്ടത്തിലെ ഭേദഗതി പ്രകാരമാണ് പീഡന കേസുകളില്‍ രഹസ്യ വിചാരണ നടത്തുന്നത്. സാധാരണഗതിയില്‍ ഇരയുടെ ഭാവി ജീവതവും സ്വകാര്യതയും മാനിക്കാണ് രഹസ്യ വിചാരണ. എന്നാല്‍ ജിഷയുടേത് പീഡനത്തിനുമപ്പുറം കൊലപാതക കേസായണ് കോടതി പരിഗണിച്ചതെങ്കിലും സാക്ഷികളുടെ സ്വകാര്യത മാനിച്ച് കേസില്‍ രഹസ്യ വിചാരണ നടത്തുകയായിരുന്നു. . പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വിധി പറയുന്നത്. . സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രേസിക്യൂഷന്‍ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചിരിക്കുന്നത്.

2016 ഏപ്രില്‍ 28ന് പെരുമ്പാവൂരിലെ കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറുകയും നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ മാനഭംഗപ്പെടുത്തി കൊലചെയ്തുവെന്നാണ് കേസ്. മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.