Connect with us

News

സി.കെ നായിഡു ട്രോഫിയില്‍ കേരളത്തിന് തോല്‍വി; പഞ്ചാബ് ഇന്നിങ്സിനും 37 റണ്‍സിനും വിജയം നേടി

കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്‌കോറായ 202നെ മറികടന്ന് പഞ്ചാബ് 4 വിക്കറ്റിന് 438 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

Published

on

ചണ്ഡീഗഢ്: സി.കെ നായിഡു ട്രോഫിയിലെ മത്സരത്തില്‍ കേരളത്തിനെതിരെ പഞ്ചാബ് ഇന്നിങ്സിനും 37 റണ്‍സിനും വിജയം നേടി. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്‌കോറായ 202നെ മറികടന്ന് പഞ്ചാബ് 4 വിക്കറ്റിന് 438 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് 236 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സില്‍ 199 റണ്‍സിന് ഓള്‍ഔട്ടായി, തോല്‍വിക്ക് വഴങ്ങുകയായിരുന്നു.

മത്സരത്തിന്റെ അവസാന ദിവസം കേരളം 6 വിക്കറ്റിന് 131 റണ്‍സ് എന്ന നിലയിലാണ് കളി ആരംഭിച്ചത്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ 105 റണ്‍സ് കൂടി ആവശ്യമായിരുന്നെങ്കിലും, പ്രതീക്ഷകള്‍ നിറവേറ്റാനായില്ല.

ക്യാപ്റ്റന്‍ അഭിജിത് പ്രവീണ്‍ മാത്രമാണ് ഒരറ്റത്ത് ഉറച്ച് നിന്നത്. 74 റണ്‍സുമായി പുറത്താകാതെ നിന്ന അഭിജിത്തിന്റെ ഇന്നിങ്സില്‍ 10 ബൗണ്ടറികള്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍.

വിജയ് വിശ്വനാഥ് (7), കൈലാസ് ബി നായര്‍ (4), അനുരാജ്, പവന്‍രാജ് എന്നിവര്‍ ചെറു സ്‌കോറുകളിലാണ് മടങ്ങിയത്. പഞ്ചാബിന് വേണ്ടി ഹര്‍ജാസ് സിംഗ് ടണ്ഡന്‍, ഇമന്‍ജ്യോത് സിംഗ് ചഹല്‍, ഹര്‍ഷദീപ് സിംഗ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി കേരളത്തെ തകര്‍ത്തു.

മൂന്ന് ദിവസത്തെ മികച്ച പ്രകടനത്തിന് പിന്നാലെ പഞ്ചാബ് കൂറ്റന്‍ വിജയവുമായി ഗ്രൂപ്പില്‍ മുന്നേറുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending