ന്യൂഡല്‍ഹി: കേരളത്തെ ശുചിത്വമുള്ള സംസ്ഥാനമായി പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍കിബാത്തിനിടെയാണ് പ്രധാനമന്ത്രി കേരളത്തെക്കുറിച്ചുള്ള നിലപാട് തിരുത്തിയത്. കേരളം സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നടന്നുനീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇടമുലക്കുടി ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മിച്ചത് അഭിനന്ദനാര്‍ഹമാണ്. പൊതുഇടങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കിയ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറുകയാണ്. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേരത്തെ കേരളത്തെ സൊമാലിയയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത് വിവാദമായിരുന്നു.