തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ ഒളിക്യാമറ വെച്ച യുവാവിനെ ഷാഡൊ എസ്.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കയ്യോടെ പൊക്കി. ചിയ്യാരം സ്വദേശി പുളിക്കല്‍ ധര്‍മ്മരത്‌നത്തിന്റെ മകന്‍ ബൈജുലാലിനെ(45)യാണ് പൊലീസ് പിടികൂടിയത്. കാലിലെ ചെരുപ്പില്‍ ആരുമറിയാതെ തുന്നിചേര്‍ത്ത ക്യാമറകൊണ്ട് പെണ്‍കുട്ടികളുടെ അടുത്തുപോയി നില്ക്കുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.