More
ഇന്ത്യയില്‍ വിദ്വേഷം വളര്‍ത്തി ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭരണകൂടം: രാഹുല്‍ഗാന്ധി
നസീര്‍ പാണക്കാട്
മനാമ
മതേതര ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രയത്‌നിക്കുന്നതിനു പകരം വിദ്വേഷം വളര്‍ത്തി ബഹുസ്വരതയെ തകര്‍ക്കാനാണ് ഭരണകൂടം തന്നെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗള്‍ഫ് ഹോട്ടലിലെ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗൈനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഒരു ശ്രമവും നടക്കുന്നില്ല. തൊഴിലില്ലായ്മ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ അതിദയനീയ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. തൊഴിലവസരമുണ്ടാക്കാനുള്ള യാതൊരു ശ്രമവും ഉണ്ടാവുന്നില്ല. ഇന്ത്യ മുഖ്യപ്രതിയോഗിയായി കാണുന്ന ചൈനയില്‍ 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. അതേസമയ പരിധിക്കുള്ളില്‍ 400 തൊഴിലവസരങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ വരുന്നത്. ഇത് വലിയൊരു വിടവാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രണ്ടു ദിനങ്ങള്‍ കൊണ്ട് ചൈന ചെയ്യുന്നത് നമ്മുടെ ഇന്ത്യ ഒരു വര്‍ഷം കൊണ്ട് ചെയ്യുന്നു. ഇത് തന്റെ ആരോപണമല്ലെന്നും പാര്‍ലമെന്റില്‍ മന്ത്രി അവതരിപ്പിച്ച കണക്കാണെന്നും സര്‍ക്കാര്‍ രേഖകള്‍ ഉദ്ധരിച്ച് രാഹുല്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ പുതിയ നിക്ഷേപങ്ങള്‍ വരുന്നതില്‍ 13 വര്‍ഷം പിന്നിലാണ്. ബാങ്കിംഗ് നിക്ഷേപ വളര്‍ച്ച 63 വര്‍ഷങ്ങളാണ് പിറകോട്ട് പോയത്. നോട്ടുനിരോധം കൊണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രമല്ല പ്രവാസികള്‍ക്ക് പോലും അവരുടെ ഇടപാടുകളില്‍ സംഭവിച്ചത് വന്‍ നഷ്ടമാണ്. ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇവിടെ ഭാവിയില്‍ എന്താണ് ചെയ്യാനുള്ളത് എന്ന ലളിതമായ ചോദ്യം യുവാക്കള്‍ ചോദിക്കുമ്പോള്‍ മറുപടിയില്ല. തെരുവുകളിലും ഗ്രാമങ്ങളിലും ഈ ചോദ്യമുയര്‍ന്നുകൊണ്ടിരിക്കുന്നു. സമൂഹ മാധ്യമങ്ങള്‍ അതേറ്റെടുത്തുവരുന്നു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും തൊഴില്‍ സൃഷ്ടിക്കാനും പൊതുജനാരോഗ്യത്തിനും ആഗോള നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാവാനും ഒരു കര്‍മ്മപദ്ധതി മുന്നോട്ടുവെക്കാനില്ലാത്ത രാജ്യമായി നമ്മുടെ ഇന്ത്യ പിന്നാക്കം പോയി. വിദ്വേഷവും വിഭജനവും ഉയര്‍ത്തി എല്ലാവരിലും ഭീതി ഉത്പാദിപ്പിക്കുന്നു. ആര് എന്ത് കഴിക്കണം, ആര് ഏതു രൂപത്തില്‍ സമരം ചെയ്യണം, നാമെന്ത് പറയണം എന്നൊക്കെ ചിലര്‍ തീരുമാനിക്കാന്‍ ശ്രമിക്കുകയാണ്.
അനീതികളെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. മതവിശ്വാസത്തിന്റെ പേരില്‍ അറുംകൊലയ്ക്ക് വിധേയമാകുന്നവര്‍ മറ്റൊരു ഭാഗത്തുണ്ട്. ദളിതുകള്‍, ഹിന്ദു തീവ്രവാദികളാല്‍ വേട്ടയാടപ്പെടുന്നു. സംശയാസ്പദമായ കൊലപാതകക്കേസുകള്‍ കൂടുന്നു. ഇത്തരം ആക്രമപരമ്പരകളുണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇന്ത്യയെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോവാനുള്ള ബോധപൂര്‍വമായ ശ്രമം അരങ്ങേറുമ്പോള്‍ നമുക്ക് മൗനികളായിരുന്നുകൂടാ. ലോകത്ത് തന്നെ ശ്രദ്ധേയമായ അഹിംസയുടെ കേന്ദ്രം എന്ന നിലയില്‍ ഇന്ത്യയെ നമുക്ക് തിരിച്ചുകൊണ്ടുവരാനാവണം. എല്ലാവരും ഇന്ത്യയുടെ കരുത്ത് തിരിച്ചറിയണം. നമ്മുടെ സ്‌നേഹ സംവാദങ്ങള്‍ സജീവമാവണം- രാഹുല്‍ ആഹ്വാനം ചെയ്തു.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
india3 days ago
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
-
News3 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു