തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തോടെ തുടക്കം. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യമത്സരത്തില്‍ ഒരുദിനം അവശേഷിക്കെയാണ് ഝാര്‍ഖണ്ഡിനെതിരെ കേരളം ജയിച്ചുകയറിയത്. രണ്ടാം ഇന്നിങ്‌സില്‍ വിജയിക്കാന്‍ വേണ്ടിയിരുന്ന 33 റണ്‍സ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം സ്വന്തമാക്കി. സ്‌കോര്‍: ഝാര്‍ഖണ്ഡ് 202, 89. കേരളം 259, 34/1.

രണ്ടാം ഇന്നിങ്‌സില്‍ 33 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളത്തിന് ഒരു റണ്ണെടുത്ത ജലജ് സക്‌സേനയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഒന്നാമിന്നിങ്‌സില്‍ 202 റണ്‍സെടുത്ത ജാര്‍ഖണ്ഡ്, രണ്ടാമിന്നിങ്‌സില്‍ 89 റണ്‍സിന് പുറത്തായി. വിജയത്തോടെ കേരളത്തിന് ആറ് പോയിന്റ് ലഭിച്ചു.

മത്സരത്തിലാകെ 11 വിക്കറ്റും ഒരു അര്‍ധസെഞ്ചുറിയും നേടിയ ജലജ് സക്‌സേനയാണ് കളിയിലെ കേമന്‍. ആദ്യ ഇന്നിങ്‌സില്‍ ആറുവിക്കറ്റും രണ്ടാമിന്നിങ്‌സില്‍ അഞ്ചുവിക്കറ്റുമാണ് സക്‌സേന സ്വന്തമാക്കിയത്.