Connect with us

kerala

അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ സ്കൂൾ മാറാമെന്ന് വിദ്യാഭ്യാസ വകുപ്പ്

9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭ്യമാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

Published

on

അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാറാം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂൾ മാറാൻ ഇനി പ്രായവും ക്ലാസും മാത്രമാകും പരിഗണിക്കുക.അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിൽ രണ്ടു മുതൽ 8 വരെ ക്ലാസുകളിലും. 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭ്യമാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.

പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. മേയര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10:30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2;30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10:30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2;30 നും നടക്കും.

Continue Reading

kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കി; സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐക്കെതിരെ കേസ്

കഴിഞ്ഞ വെള്ളിയാഴ്ച മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് ശിവദാസന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

Published

on

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ശിവദാസനെതിരെ കേസ്. കഴിഞ്ഞ വെള്ളിയാഴ്ച മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് ശിവദാസന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കണ്ണൂര്‍ ശിവദാസന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സിനിമാ താരവും പൊലിസുദ്യോഗസ്ഥനുമായ പി.ശിവദാസന്‍ സഞ്ചരിച്ച കാര്‍ ചാലോട് ഭാഗത്തു നിന്നും മട്ടന്നൂരിലേക്ക് പോവുന്ന വഴി എടയന്നൂരില്‍ വെച്ച് നിയന്ത്രണം വിട്ട് ഇരുമ്പു വേലിയില്‍ ഇടിക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ കാര്‍ പിന്നോട്ട് നീങ്ങി മറ്റൊരു കാറിലും തട്ടി. ഇതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞ് മട്ടന്നൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ശിവദാസന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

കാറില്‍ മറ്റു ചിലര്‍ കൂടി ശിവദാസനൊപ്പം ഉണ്ടായിരുന്നു. മദ്യപിച്ചതിന് പുറമെ അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിച്ചതിന്റെ പേരിലാണ് മട്ടന്നൂര്‍ പൊലീസ് ശിവദാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സമാനമായ രീതിയില്‍ കുറച്ച് നാള്‍ മുമ്പ് കണ്ണൂര്‍ കണ്ണോത്തുംചാലില്‍ വെച്ച് ശിവദാസന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് കേസ് ഒഴിവാക്കുകയായിരുന്നു.

Continue Reading

kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം

ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഇന്ന് (തിങ്കള്‍) രണ്ട് തവണയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. പവന് ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം മതി. ഇന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 99280 രൂപയാണ്. ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 12410 രൂപയായി.

ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു. പവന് 600രൂപ വര്‍ധിച്ച് 98,000 രൂപയായിരുന്നു. നേരത്തെ ഡിസംബര്‍ 12നായിരുന്നു പവന് 98,400 രൂപയായത്.

അന്താരാഷ്ട്ര സ്വര്‍ണ്ണവില 4346 ഡോളറും രൂപയുടെ വിനിമയം നിരക്ക് 90.72 ലും ആണ്. അന്താരാഷ്ട്ര വില 50 ഡോളറും കൂടി വര്‍ധിച്ചാല്‍ കേരളത്തിലെ സ്വര്‍ണവില ഒരുലക്ഷത്തിലേക്ക് എത്തും.

Continue Reading

Trending