ജിദ്ദ: ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ നിര്യാതനായി. ഫ്രാന്‍സിസ് റോഡ് മന്തല്‍പാലം സഫ മഹലില്‍ മമ്മദുവിന്റെ മകന്‍ അനീസ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിനഞ്ചുവര്‍ഷമായി ഖത്തീഫിലെ സ്വാകാര്യ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു

മറിയം ബീയാണ് ഉമ്മ. കണ്ണൂര്‍ സ്വദേശി ഫാത്വിമയാണ് ഭാര്യ. മക്കള്‍: അഫ്താബ്, അജ്മല്‍. ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ദമ്മാമില്‍ ഖബറടക്കുമെന്ന് കെ.എം.സി.സി ഖത്വീഫ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും ജ്യോഷ്ഠ സഹോദരന്‍ റഷീദും അറിയിച്ചു.