Connect with us

kerala

വിവാഹ പൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിത കമ്മിഷന്‍

കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മിഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.

Published

on

വിവാഹപൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മിഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിവാഹ പൂര്‍വ കൗണ്‍സലിംഗിന് വിധേയമായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി വിവാഹ രജിസ്ട്രേഷന്‍ സമയത്ത് പരിഗണിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. കമ്മിഷന്‍ സിറ്റിംഗിലും ഹെഡ് ഓഫീസിലും എറണാകുളം റിജിയണല്‍ ഓഫീസിലും കൗണ്‍സലിംഗ് സൗകര്യങ്ങളുണ്ട്. വനിത- ശിശുവികസന വകുപ്പ് കൗണ്‍സലര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്താം. ഭാര്യാ-ഭര്‍തൃബന്ധങ്ങള്‍ വളരെയേറെ ശിഥിലമാവുകയാണ്. പങ്കാളികള്‍ക്കിടയില്‍ പരസ്പര വിശ്വാസമില്ലായ്മയുടെ പ്രശ്നങ്ങളാണ് ദാമ്പത്യ ബന്ധങ്ങളെ കൂടുതല്‍ ശിഥിലമാക്കുന്നത്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങുന്നതായി കമ്മിഷനു മുമ്പില്‍ വരുന്ന പരാതികളില്‍ നിന്നും വ്യക്തമാകുന്നതായും വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Published

on

കോഴിക്കോട് ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്‌മോനാണ് വിജിലന്‍സിന്റെ പിടിയിലായത്. കോതമംഗലം സ്വദേശിയാണ്. ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയായി ആവശ്യപ്പെട്ട തുകയില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വോട്ടേഴ്‌സിന് സമീപത്തുവെച്ച് കൈമാറുന്നതിനിടെയാണ് ഉല്ലാസ്‌കുമാര്‍ വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.

Continue Reading

kerala

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.

Published

on

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങാലി പാലത്തിന് സമീപമാണ് അപകടം നടന്നത്. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

Continue Reading

kerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കാറ്റാംകവലയിലെത്തിയപ്പോഴാള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

Published

on

കാസര്‍കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കാറ്റാംകവലയിലെത്തിയപ്പോഴാള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

അഞ്ച് പേരുടെ നില അതീവഗുരുതരമാണ്. കാറ്റാംകവലയിലെ വളവിലെത്തിയതോടെ ബസ് പൂര്‍ണമായും നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ 48 പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending