Health
ഹൃദയം ആരോഗ്യകരമാക്കാന്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളും പാനീയങ്ങളും
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ പാനീയങ്ങളും നിര്‍ബന്ധമായി ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തണം.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. ഹൃദയം ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതിലാണ് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമതയും ആശ്രയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ പാനീയങ്ങളും നിര്‍ബന്ധമായി ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തണം.
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില പ്രധാന പാനീയങ്ങളും ഭക്ഷണങ്ങളും ദിവസേന ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഏറെ സഹായിക്കുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടിയിലുള്‍പ്പെട്ടിരിക്കുന്ന ധാരാളം ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും നല്ല കൊളെസ്റ്ററോളിന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇതുവഴി ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടിക്ക് കഴിവുണ്ട്. സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായകമാണ്
Health
നിങ്ങള്‍ വൈകി ഭക്ഷണം കഴിക്കുന്നവരാണോ?കരുതിയിരിക്കണം ഇക്കാര്യങ്ങള്‍
വൈകി ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്നീ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
തിരക്കു പിടിച്ച ജീവിതം പലപ്പോഴും നമ്മുടെ ഭക്ഷണസമയം വൈകിപ്പിക്കാറുണ്ട്. ഇക്കാലത്ത് സമയത്തിന് ഭക്ഷണം കഴിക്കുന്നവര്‍ വിരളമാണ്. രാത്രി ഭക്ഷണം കഴിക്കുന്നവരുടെ കാര്യം അതിലും ശോകമാണ്. വൈകിയുള്ള ഭക്ഷണ ശീലം നമ്മുടെ ആരോഗ്യത്തിന് എത്ര അപകടകരമാണെന്ന് നമ്മള് ചിന്തിക്കുന്നു പോലുമില്ല എന്നതാണ് വാസ്തവം.
ഇപ്പോഴിതാ, വൈകി ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്നീ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
*വൈകുന്നേരങ്ങളില്‍ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നുണ്ട്. രാത്രി വൈകി ധാരാളം ഭക്ഷണം കഴിക്കുന്നത് വയറുവീര്‍ക്കലിന് കാരണമാകും.
*വൈകുന്നേരങ്ങളില്‍ നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നുണ്ട്.
*വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കം തടസ്സപ്പെടുന്നതിന് കാരണമാകും. രാത്രി എട്ടിന് മുമ്പ് അത്താഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ കാരണമാകും.
*അത്താഴം ഒരുപാട് വൈകുന്നത് ശരീരം ഗ്ലൂക്കോസിനെ പ്രൊസസ്സ് ചെയ്യുന്ന പ്രക്രിയയെ ബാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകും.
അതേസമയം, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. ഓരോ വ്യക്തിയും ഭക്ഷണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി പോഷകാഹാര വിദഗ്ദ്ധര്‍ ഭക്ഷണക്രമം തയ്യാറാക്കാറുണ്ട്. ഇക്കാര്യത്തില്‍ നാം എപ്പോഴാണ് കഴിക്കുന്നതെന്നും പ്രധാനമാണ്.
*വീക്കം അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്ന പ്രശ്നമാണ്. സ്ഥിരമായി അത്താഴം വൈകി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും വീക്കം വര്‍ധിപ്പിക്കുകയും ചെയ്യും. രാത്രി ഏഴിനും എട്ടിനുമിടയില്‍ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. രോഗപ്രതിരോധ സംവിധാനത്തിനും വീക്കം കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം വളരെ പ്രധാനമാണ്
*കിടക്കാന്‍ പോകുന്നതിന് രണ്ട് മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുമെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
*നേരത്തെ അത്താഴം കഴിക്കുന്നത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കും. രാത്രി ഏഴിനോ എട്ടിനോ മുമ്പ് അത്താഴം കഴിക്കുന്നത് ഉറക്കത്തിന് മുമ്പ് ദഹനവ്യവസ്ഥയ്ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സമയം നല്കുന്നു.
ആരോഗ്യകരമായ ജീവിതശൈലിക്ക് ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.
Health
ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിള്‍ഡോസ് വാക്സിനിന് ബ്രസീല്‍ അംഗീകാരം; 91.6% ഫലപ്രാപ്തി
2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബ്രസീലി ല്‍ ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിള്‍ഡോസ് വാക്സിനായ Butantan-DV്ക്ക് ഔദ്യോഗിക അംഗീകാരം നല്കി. ഉയര്‍ന്ന താപനില കാരണം ആഗോളതലത്തില്‍ ഡെങ്കി വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്‍ ആശ്വാസവാര്‍ത്തയാണിത്. 2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാവോ പോളോയിലെ Butantan Institute ആണ് പുതിയ വാക്സിന് വികസിപ്പിച്ചത്. 12 മുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. എട്ട് വര്‍ഷം നീണ്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 6,000ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. പരീക്ഷണ ഫലങ്ങളില്‍ വാക്സിനിന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തി. ഇത് ബ്രസീലിന്റെ ശാസ്ത്രആരോഗ്യരംഗത്തെ ഒരു ചരിത്ര നേട്ടമാണെന്ന് Butantan Institute ഡയറക്ടര്‍ എസ്പര് കല്ലാസ് പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രകാരം നിലവില്‍ ലഭ്യമായ ഏക ഡെങ്കി വാക്സിന് TAK-003 ആണ്. എന്നാല്‍ അതിന് മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ ആവശ്യമാണ്. പുതിയ സിംഗിള്‍ഡോസ് വാക്സിന് ഈ രംഗത്ത് വലിയ മുന്നേറ്റമായി കരുതപ്പെടുന്നു. ശുദ്ധ ജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കി പകര്‍ന്നുപിടിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലാണ് ഇവ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 3 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പെട്ടെന്ന് തുടങ്ങുന്ന ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, പേശി-സന്ധി വേദന, നെഞ്ച്-മുഖം മേഖലയില്‍ ചുവന്ന തടിപ്പ്, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
Health
തല കുളിച്ചത് തലവേദനയാക്കുന്ന ‘ഹെയര്‍ വാഷ് മൈഗ്രെയ്ന്’; വിദഗ്ധരുടെ മുന്നറിയിപ്പ്
തല കുളിച്ചശേഷം ചിലരില്‍ ഉണ്ടാകുന്ന തീവ്രമായ തലവേദന ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു.
തല കുളിച്ചശേഷം ചിലരില്‍ ഉണ്ടാകുന്ന തീവ്രമായ തലവേദന ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. സാധാരണ മാനസിക സമ്മര്‍ദം, അനാരോഗ്യകരമായ ഭക്ഷണം, ഉറക്കക്കുറവ് തുടങ്ങിയവയാണ് തലവേദനയ്ക്കുള്ള അറിയപ്പെടുന്ന കാരണങ്ങള്‍. എന്നാല്‍ ചിലര്‍ക്കു മാത്രം തല കഴുകുന്നതാണ് വേദനയെ നേരിട്ട് ട്രിഗര്‍ ചെയ്യുന്നത്. ‘ഹെയര്‍ വാഷ് മൈഗ്രെയ്ന്’ എന്നറിയപ്പെടുന്ന ഈ അവസ്ഥ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. വിദഗ്ധര്‍ പറയുന്നത്, നീളം കൂടിയ മുടി ആഴ്ചയില്‍ മൂന്നു തവണ വരെ കഴുകുമ്പോഴും ഈ തലവേദന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്. മുടി കഴുകിയതിനുശേഷം ദീര്‍ഘനേരം നനവോടെ വയ്ക്കുന്നതും വേദനയ്ക്ക് വഴിയൊരുക്കുന്നു. തലയോട്ടിയിലൂടെ കടന്നുപോകുന്ന ആക്സിപിറ്റല്‍ നാഡികള്‍ക്ക് ബാധയുണ്ടാകുന്നതുമൂലം ഉണ്ടാകുന്ന ആക്സിപിറ്റല്‍ ന്യൂറാല്‍ജിയ, ചെവിക്ക് പിന്നിലുള്ള മസ്റ്റോയ്ഡ് എല്ലില്‍ അണുബാധയുണ്ടാകുന്ന മസ്റ്റോയിഡിറ്റിസ് എന്നിവയും ഇത്തരം തുളച്ചുകയറുന്ന തലവേദനയ്ക്ക് കാരണങ്ങളാകാം. അതുപോലെ തലയോടിനെയും താടിയെയും ബന്ധിപ്പിക്കുന്ന സന്ധിയില്‍ സംഭവിക്കുന്ന ടിഎംജെ (TMJ) ഡിസോര്‍ഡറും തലവേദനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാം. ചിലപ്പോള്‍ പല്ല് പ്രശ്നങ്ങളും തലവേദനയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്, നന്നായി വെള്ളം കുടിക്കുക, കഫീന്‍ കുറയ്ക്കുക, ദിവസവും മുടി കഴുകുന്നത് ഒഴിവാക്കുക, തല കഴുകുമ്പോള്‍ അമിതമായി സമ്മര്‍ദം നല്‍കാതിരിക്കുക എന്നിവയാണ്. ഈ മുന്‍കരുതലുകള്‍ പാലിച്ചാല്‍ ഹെയര്‍ വാഷ് മൈഗ്രെയ്ന് ഭൂരിഭാഗം കേസുകളിലും കുറയ്ക്കാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു.
-
kerala23 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

