യുഎഫ്‌സി ലൈറ്റ് വെയ്റ്റ് ചാമ്പ്യന്‍ ഖബീബ് നര്‍മഗോമെഡോവ് കായിക രംഗത്തു നിന്ന് വിരമിച്ചു. യുഎഫ്‌സി 254 ലൈറ്റ് വെയ്റ്റ് മത്സരത്തില്‍ ജസ്റ്റിന്‍ ഗെയ്ത്‌ജെയെ പരാജയപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. അബുദാബിയില്‍ നടന്ന യുഎഫ്‌സി ലൈറ്റ് വെയ്റ്റ് മത്സരത്തില്‍ കിരീടം നേടിയ ശേഷമാണ് താരത്തിന്റെ മടക്കം.

വിജയിച്ച ശേഷം ഞാനല്ല, എന്ന പടച്ച നാഥനാണ് വലിയവന്‍ എന്ന് പറഞ്ഞ് ആകാശത്തേക്ക് വിരല്‍ ചൂണ്ടിയാണ് ഖബീബ് റിങ്ങുകൡ നിന്ന് വിടവാങ്ങിയത്.

കോവിഡ് കാരണമുണ്ടായ പ്രയാസങ്ങള്‍ മൂലം ഈ വര്‍ഷം ജൂലൈയിലാണ് ഖബീബിന്റെ പിതാവും പരിശീലകനുമായ അബ്ദുല്‍ മനാഫ് മരിച്ചത്.