india
ഖാര്‍ഗെ; വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വരെ
കര്‍ണാടകയിലെ ബീദാര്‍ ജില്ലയിലെ വരവട്ടിയില്‍ ജനിച്ച് ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ കോളജില്‍നിന്നു ബിരുദവും നിയമ ബിരുദവുമൊക്കെ നേടി അഭിഭാഷകനായി തുടങ്ങിയ ഖാര്‍ഗെ അത്ര നിസാരക്കാരനല്ല.
സമൂഹ മാധ്യമങ്ങള്‍ വഴി ട്രെന്‍ഡിങ്ങുകള്‍ നടത്തുന്ന നവമാധ്യമ രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തനാണ് ഖാര്‍ഗെ എന്ന ജനനേതാവ്. കോണ്‍ഗ്രസ് തലപ്പത്ത് 75 വയസുള്ള സോണിയ മാറി 80കാരന് വരുമ്പോള്‍ എന്ത് മാറ്റമെന്ന് ചോദിക്കുന്നവര്‍ ഗ്രാസ്റൂട്ട് ലവലില്‍നിന്നും കേറി വന്ന ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ഖാര്‍ഗെയെ അറിയാത്തതിനാലാണ് ഈ ചോദ്യം കൊളുത്തി വലിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന രാജ്യത്തെ മതനിരപേക്ഷ വാദികള്‍ക്ക് എന്ത് സന്ദേശം പുതിയ അധ്യക്ഷന്‍
നല്കാന് കഴിയും എന്ന് ചോദിച്ചാല്‍ അടിയുറച്ച കോണ്‍ഗ്രസുകാരനും കടുത്ത ആര്.എസ്.എസ് വിമര്‍ശകനും ദീര്‍ഘകാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നത് തന്നെയാണ് ഉത്തരം.ഇന്ത്യയിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളില്‍ മിക്കതും നേതാക്കള്‍ക്ക് 75 വയസ് പ്രായപരിധി നിശ്ചയിക്കുമ്പോള്‍ കോണ്‍ഗ്രസ് എണ്പതു വയസുകാരനെ അധ്യക്ഷനാക്കാന്‍ പോകുന്നേ എന്ന് വിലപിക്കുന്നവര്‍ക്ക് മുന്നില്‍ പ്രായം വെറും അക്കം മാത്രമെന്ന മറുപടിയാണ് പ്രവര്‍ത്തന മികവ് പരിശോധിക്കുമ്പോള്‍ ഖാര്‍ഗെയ്ക്ക് പറയാനുണ്ടാവുക.
കര്‍ണാടകയിലെ ബീദാര്‍ ജില്ലയിലെ വരവട്ടിയില്‍ ജനിച്ച് ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ കോളജില്‍നിന്നു ബിരുദവും നിയമ ബിരുദവുമൊക്കെ നേടി അഭിഭാഷകനായി തുടങ്ങിയ ഖാര്‍ഗെ അത്ര നിസാരക്കാരനല്ല. ബിരുദ പഠനകാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ തുടങ്ങിയ ഖാര്‍ഗെ പിന്നീട് തൊഴിലാളികളുടെ അവകാശത്തിനായി പോരാടിയാണ് തുടങ്ങുന്നത്. ഗുല്‍ബര്‍ഗ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റില്‍നിന്നും ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് കയറിവന്ന പടവുകള്‍ അത്ര ലളിതമല്ല താനും. ആറ് പതിറ്റാണ്ട് കാലത്തെ പ്രതിബദ്ധതയും ജനപക്ഷ നിലപാടും അചഞ്ചലമായ ആദര്‍ശവും കോണ്‍ഗ്രസ് വികാരമായും കൊണ്ടുനടക്കുന്ന ഖാര്‍ഗെയെ വെറുമൊരു ദലിത് നേതാവ് എന്ന തരത്തിലേക്ക് ചുരുക്കിക്കാട്ടാനാവുന്നതല്ല. സുപ്രീംകോടതി ജഡ്ജിയായിരുന്ന ശിവരാജ് പാട്ടീലിന്റെ കീഴില്‍ നിയമം അഭ്യസിക്കുകയും കോടതികളില്‍ മികച്ച അഭിഭാഷകനായി പേരെടുക്കുകയും ചെയ്ത ഖാര്‍ഗെ രാഷ്ട്രീയ രംഗത്തല്ലായിരുന്നുവെങ്കില്‍ അറിയപ്പെട്ട നിയമജ്ഞനായിമാറുമായിരുന്നു. പഠനോപകരണങ്ങളും ഉച്ച ഭക്ഷണങ്ങളും ഇല്ലാതെ വൈഷമ്യം അനുഭവിക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ച വിദ്യാര്‍ഥി നേതാവായിരുന്നു ഖാര്‍ഗെ. ഫീസില്ലാ വക്കീല്‍ എന്ന് പലപ്പോഴും സ്നേഹപൂര്‍വം വിളിച്ചിട്ടുണ്ട്. 1972 ല്‍ കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ ഗുര്‍മിത്കല്‍ നിയമസഭാമണ്ഡലത്തില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1976ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്തു. മികച്ച നിയമസഭാസാമാജികനായും മന്ത്രിയായും പേരെടുത്ത ഖാര്‍ഗെ 1978 ല്‍ ഗുര്‍മിത്കല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ മന്ത്രിസഭയില്‍ തദ്ദേശ ഭരണ മന്ത്രിയായും ചുമതല വഹിച്ചു. കര്‍ണാടകയ്ക്കൊരു തദ്ദേശ മന്ത്രിയുണ്ടായിരുന്നെന്ന് ഇന്നും മുതിര്‍ന്ന തലമുറ പറയുന്നത് ഖാര്‍ഗെയുടെ കാലത്തെയാണ്. പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളുടെ ഉന്നമനത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഇന്നും കര്‍ണാടകയിലെ ജനങ്ങള്‍ സ്നേഹത്തോടെ സ്മരിക്കുന്നു. പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ 1980 ല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ റവന്യൂ മന്ത്രിയാക്കി. ഭൂമിയില്ലാത്തവര്‍ക്ക് വ്യവസ്ഥാപിതമായി പട്ടയങ്ങള്‍ വിതരണം ചെയ്തത് അദ്ദേഹത്തെ പ്രശസ്തനാക്കി.
1983ലും 85 ലും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച അദ്ദേഹം പ്രതിപക്ഷ ഉപനേതാവായിമാറി. 1989 ല്‍ അഞ്ചാമതും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ 1990 ല്‍ ബംഗാരപ്പ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായി ചുമതലയേറ്റെടുത്തു. റവന്യൂ വകുപ്പിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും ഭൂപ്രശ്നങ്ങളിലും നിരവധി പരിണാമങ്ങള്‍ ഈ സമയങ്ങളില്‍ കര്‍ണാടകയില്‍ ഉണ്ടായി. പിന്നീട് വന്ന വീരപ്പമൊയ്ലി മന്ത്രിസഭയിലും സഹകരണവും വ്യവസായവും ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1994ലും 99ലും നിയമസഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.1994 ല്‍ കര്‍ണാടകയുടെ പ്രതിപക്ഷ നേതാവായതും നിരവധി ജനകീയ പ്രശ്ങ്ങള്‍ ഏറ്റെടുത്തു, സര്‍ക്കാരുകളുടേയും അധികാരികളുടേയും കണ്ണ് തുറപ്പിച്ചതും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതും വാട്സ്ആപ്പ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍ക്കായി കാത്തുനില്ക്കുന്ന പുതു തലമുറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിയില്ലെങ്കിലും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓര്മ കാണും. 1999 ല്‍ മുഖ്യമന്ത്രി പദത്തോളം എത്തിയെങ്കിലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി നിലയുറപ്പിച്ചു. 2004ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ ഗതാഗത ജലവിഭവവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. ഈ കാലയളവിലാണ് കര്‍ണാടകയിലെ പൊതുഗതാഗത സംവിധാനം ഘടനാപരമായി ഏറെ മെച്ചപ്പെട്ടത്. കര്‍ണാടകയിലെ ഉള്‍പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ജല പ്രതിസന്ധികള്‍ക്ക് അതിനൂതന പദ്ധതികള്‍ വിഭാവനം ചെയ്തത്, കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിച്ചത് ഖാര്‍ഗെ ആയിരുന്നു. 2008ല്‍ കര്‍ണാടക പ്രതിപക്ഷ നേതാവായി മാറി. 2009 ല്‍ ഗുല്‍ബര്‍ഗ ലോക്സഭാമണ്ഡലത്തില്‍ നിന്നും വിജയിച്ച് പത്താം തിരഞ്ഞെടുപ്പിലും വിജയം സ്വന്തമാക്കി. പോരാട്ടങ്ങള്‍ നിലക്കാതെ ഇപ്പോഴും രാജ്യസഭയില്‍ കോണ്‍ഗ്രസിനും മതേതര ഇന്ത്യക്കും വേണ്ടി വാദിക്കുന്നു.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്കാന് പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്കി. ഭക്ഷണവും പണവും നല്കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
india
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന് (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.
പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
india
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന് വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നു.
ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്കരണത്തിന് (എസ് ഐ ആര്) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.
അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന് വ്യക്തമാക്കുന്നു.
വോട്ടെടുപ്പിനുശേഷം നല്കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര് വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന് പറഞ്ഞു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
