Connect with us

india

കിഷന്‍ ഗഞ്ച് കൊര്‍ദോവ കാമ്പസിന് തറക്കല്ലിട്ടു

സാമൂഹിക നവോത്ഥാനത്തിലും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നേതൃ പരമമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയുന്ന, ഉയര്‍ന്ന നേതൃഗുണവും ചിന്താശേഷിയും മതഭൗതിക ജ്ഞാന മേഖലകളില്‍ മികച്ച പാണ്ഡിത്യവുമുള്ള, ഒരു പുതു തലമുറയെ സൃഷ്ടിക്കലാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഡയരക്ടര്‍ ഡോ. സുബൈര്‍ ഹുദവി

Published

on

കിഷന്‍ഗഞ്ച്: രാജ്യത്തെ ദരിദ്ര മേഖലകളില്‍ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെണ്‍കുട്ടികളെ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണം ലക്ഷ്യം വെച്ച് ബീഹാറിലെ കിഷന്‍ഗഞ്ച് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊര്‍ദോവ വെല്‍ഫയര്‍ സൊസൈറ്റിയുടെ കൊര്‍ദോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലെന്‍സിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.

സാമൂഹിക നവോത്ഥാനത്തിലും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നേതൃ പരമമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയുന്ന, ഉയര്‍ന്ന നേതൃഗുണവും ചിന്താശേഷിയും മതഭൗതിക ജ്ഞാന മേഖലകളില്‍ മികച്ച പാണ്ഡിത്യവുമുള്ള, ഒരു പുതു തലമുറയെ സൃഷ്ടിക്കലാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഡയരക്ടര്‍ ഡോ. സുബൈര്‍ ഹുദവി പറഞ്ഞു. ബിഹാറിലെ കിഷന്‍ഗഞ്ച് ഉള്‍കൊള്ളുന്ന സീമാഞ്ചല്‍ മേഖല ആസ്ഥാനമാക്കി 2019ല്‍ ആരംഭിച്ച കൊര്‍ദോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സ് നിലവില്‍ വാടക കാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്.

പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് എഴുത്ത് വാചിക പരീക്ഷയിലൂടെയാണ് പ്രവേശനം നല്‍കുന്നത്.
സെക്കന്ററി, ഹയര്‍ സെക്കന്ററി ക്ലാസുകള്‍ അടങ്ങുന്ന ഏഴു വര്‍ഷത്തെ മികച്ച പഠനത്തിനു ശേഷം വിദ്യാര്‍ഥികളുടെ അഭിരുചിയും സമൂഹത്തിന്റെ ആവശ്യങ്ങളും പരിഗണിച്ച് ലഭ്യമായ ഏറ്റവും മികച്ച തുടര്‍പഠനത്തിനുള്ള സൗകര്യം ചെയ്ത്, സോഷ്യല്‍ എഞ്ചിനീയിംഗിന് അവരെ ഉപയോഗപ്പെടുത്തനാണ് പദ്ധതി. മേഖലയിലെ ബഹുഭുരിപക്ഷം കുട്ടികളും സ്‌കൂളില്‍ പോകാത്തവരോ പ്രായത്തിനൊത്ത അറിവ് ലഭിച്ചിട്ടില്ലാത്തവരോ ആയതിനാല്‍ പ്രവേശനം നല്‍കി ആദ്യ അഞ്ചു മാസം നിരന്തരമായ പരിശീലനങ്ങളും പഠന പ്രക്രിയകളും നടത്തിയാണ് ഇവരെ കോഴ്‌സിന് പ്രാപ്തരാക്കുന്നത്. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഹിന്ദി ഭാഷകള്‍ക്കു പുറമെ നേതൃപരിശീലനവും പഠനയാത്രകളും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും കോഴ്‌സിന്റെ ഭാഗമാണെന്നും സുബൈര്‍ ഹുദൈവി പറഞ്ഞു.

കൊച്ചാ ദാമനിലെ ബഡീ ജാന്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍
കൊര്‍ദോവ വെല്‍ഫയര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹാജി ഇസ്മായില്‍, അബ്‌സാര്‍ സിദ്ദിഖി, സി ടി അബ്ദുല്‍ ഖാദര്‍ ഹാജി, സഈദ് ഹുദവി ആനക്കര, മാധ്യമ പ്രവര്‍ത്തകന്‍ ഹസനുല്‍ ബന്ന, എവി അബ്ദുല്‍ ഖാദര്‍ ഹുദവി, പി ടി ഷറഫുദീന്‍ ഹുദവി, മുഹമ്മദ് മാള്‍ട്ട, ഫസലുറഹ്മാന്‍ ജര്‍മ്മനി, പഞ്ചായത്ത് മുഖ്യന്‍ ഫുര്‍ഖാന്‍ ആലം, അബ്‌സാര്‍ ആലം സിദ്ദീഖി തുടങ്ങിയവരും കിഷന്‍ഗഞ്ചിലെ രാഷ്ട്രീയ സാമൂഹിക പ്രമുഖരും പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

india

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു; ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.

Published

on

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.

നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

Continue Reading

india

ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ നാടകമാകും; മോദിക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി

പൊതുസമൂഹത്തിന് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചര്‍ച്ചകള്‍ നാടകത്തില്‍ അനുവദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

Published

on

നരേന്ദ്രമോദിയുടെ ഉപദേശത്തിന് ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ നാടകമാകും എന്ന് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി എം.പി. ഡല്‍ഹിയില്‍ വായുമലിനീകരണം വലിയ പ്രശ്‌നമാണ്. ഞങ്ങള്‍ അക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. പിന്നെ എന്തിനാണ് പാര്‍ലമെന്റ് അത്തരം ചര്‍ച്ചകള്‍ ഒരിക്കലും നാടകമല്ല. പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതും അതേ കുറിച്ചു സംസാരിക്കുന്നതും ഒരിക്കലും നാടകമല്ല. പൊതുസമൂഹത്തിന് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചര്‍ച്ചകള്‍ നാടകത്തില്‍ അനുവദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

‘അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ് എല്ലാം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എസ്ഐആര്‍ പ്രക്രിയകള്‍, വായുമലിനീകരണം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളാണ് എല്ലാം. അതെല്ലാം ചര്‍ച്ച ചെയ്യാനുള്ള ഇടം തന്നെയല്ലേ പാര്‍ലമെന്റ്. ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് എങ്ങനെയാണ് നാടകമാകുക? സംസാരിക്കാന്‍ അനുവദിക്കാത്തതാണ് യഥാര്‍ഥത്തില്‍ നാടകം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സംസാരിക്കാനുള്ള അവസരം തടഞ്ഞുവെക്കുന്നതാണ് യഥാര്‍ഥത്തില്‍ നാടകം’. പ്രിയങ്ക പറഞ്ഞു.

നേരത്തെ, പാര്‍ലമെന്റില്‍ വന്ന് പ്രതിപക്ഷം നാടകം കളിക്കരുതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

Continue Reading

Trending