കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍.എം.പി യു.ഡി.എഫിനെ പിന്തുണക്കുന്നത് വലതുപക്ഷ വ്യതിയാനമാണെന്ന് പറഞ്ഞ ഡി.വൈ.എഫ്.ഐ നേതാവിന് കെ.കെ രമയുടെ മറുപടി. ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം നടത്തിയ കൊടും ക്രൂരതകള്‍ രമ വ്യക്തമാക്കി. ജീവിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയം പറയാന്‍ കഴിയൂ എന്ന് രമ പറഞ്ഞു. സമാധാനമായി ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണ് യു.ഡി.എഫിന് നല്‍കുന്ന പിന്തുണയെന്നും രമ പറഞ്ഞു.