Connect with us

kerala

കെ. എം ഷാജിക്ക് എതിരെ കേസെടുത്ത വനിത കമ്മീഷൻ സ്ത്രീകളെ അപമാനിച്ചു: കെ. പി. എ മജീദ്

സിപിഎം കളിപ്പാവയായി അധപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കാൻ സുഗതകുമാരിയെ പോലുള്ളവർ നയിച്ച വനിതാ കമ്മീഷൻ തയ്യാറാവണം. ഇത്തരം കള്ളകേസുകളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോല്പിക്കും. കേരള സമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്നത് ഓർത്താൽ നന്നെന്നും കെ. പി. എ മജീദ് കൂട്ടിച്ചേർത്തു.

Published

on

കോഴിക്കോട്: ആരോഗ്യ മന്ത്രി എന്ന നിലയിൽ വീണാ ജോർജിനെ വിമർശിച്ച കെ.എം ഷാജിക്കെതിരെ കേസെടുത്ത സംസ്ഥാന വനിതാ കമ്മീഷൻ സ്ത്രീകളെ അപമാനിച്ചതായി മുസ്ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ. പി.എ മജീദ് എം. എൽ. എ പറഞ്ഞു.പൊതു ഖജനാവിൽ നിന്ന് ആനുകൂല്യം പറ്റുന്ന തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വീഴ്ചകൾ മറച്ചു പിടിക്കാനും രക്ഷപെടാനുമുള്ള പുകമറയല്ല സ്ത്രീത്വം. മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്കു ഇല്ലെന്നു പ്രസംഗിച്ചത് എങ്ങിനെയാണ് സ്ത്രീത്വത്തെ അപമാനിക്കൽ ആവുക. മുൻ ആരോഗ്യ മന്ത്രിയും ഒരു സ്ത്രീ ആയിരുന്നു. സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗം നേരിട്ട് കേട്ട വ്യക്തിയാണ് ഞാൻ. സ്വമേധയാ ഇങ്ങനെ ഒരു കള്ളകേസെടുത്തവരെ സ്ത്രീയുടെ പരുശുദ്ധി ഓർമിപ്പിക്കേണ്ടി വരുന്നത് ലജ്ജാവഹമാണ്. വഹിക്കുന്ന സ്ഥലത്തിന്റെ അന്തസ് ഉയർത്തി പിടിക്കാനും വിമർശനത്തിനു മറുപടി നല്കാനും ത്രാണിയുള്ളവരാണ് സ്ത്രീകൾ.

ശാരീരിക പീഡനത്തിനും സൈബർ ആക്രമണത്തിനും വനിതകളും പെൺകുട്ടികളും ഇരയാകുമ്പോൾ ഉറങ്ങുന്ന കമ്മിഷൻ മുസ്ലിം ലീഗ് നേതാവിനെതീരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും. വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെണ്മക്കളെ വേട്ടയാടിയത് വരെ കമിഷൻ നോക്കുകുത്തിയായ എത്രയോ സംഭവങ്ങൾ ഉണ്ട്.സിപിഎം കളിപ്പാവയായി അധപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കാൻ സുഗതകുമാരിയെ പോലുള്ളവർ നയിച്ച വനിതാ കമ്മീഷൻ തയ്യാറാവണം. ഇത്തരം കള്ളകേസുകളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോല്പിക്കും. കേരള സമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്നത് ഓർത്താൽ നന്നെന്നും കെ. പി. എ മജീദ് കൂട്ടിച്ചേർത്തു.

kerala

കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശില്‍പ്പപാളി കേസിലും പ്രതി; പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ.പത്മകുമാറിനെ എസ്‌ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലും പത്മകുമാറിനെ പ്രതിചേര്‍ത്തിരുന്നു.

ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസിലും പത്മകുമാര്‍ പ്രതിയാണ്. 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഡിസംബര്‍ 8 ന് എ പത്മകുമാറിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും.

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീയുടെയും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും മുന്‍കൂര്‍ ജാമ്യമില്ല. രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Continue Reading

kerala

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ആശ്വസം

ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 95,600 രൂപയാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 95,600 രൂപയാണ്. ഇന്നലെ കുറഞ്ഞതിന് ശേഷമാണ് ഇന്ന വില കുറഞ്ഞത്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് അടുത്ത് നല്‍കണം.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്

 

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും

നാളെ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം…

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും.  ചുരത്തിലെ 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചിരുന്നു. മരത്തടികള്‍ ക്രയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിനാല്‍ നാളെ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം തടസപ്പെടുക.

എയര്‍പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍, പരിക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending