Connect with us

kerala

കെ.എം ഷാജിക്കെതിരെ ഇടതു സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ

2020 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌.ഐ.ആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് കേരള സർക്കാർ വീണ്ടും സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

Published

on

പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആര്‍. റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു.ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.2020 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌.ഐ.ആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് കേരള സർക്കാർ വീണ്ടും സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

 

kerala

മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

Published

on

മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.

പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

Continue Reading

kerala

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്

റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.

Published

on

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില്‍ വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.

Continue Reading

kerala

എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.

Published

on

എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.

Continue Reading

Trending