Connect with us

india

ബാക്കി തുക നൽകിയില്ല ; കടയുടമയെ വെടിവച്ച് കൊന്നു

മഹേഷ്ചന്ദ് തന്റെ കടയില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം പെട്രോളും വില്‍പ്പന നടത്തിയിരുന്നു

Published

on

ഉത്തര്‍പ്രദേശിൽ കടയിൽ നിന്നും പെട്രോൾ വാങ്ങിച്ചയാൾക്ക് ബാക്കി നൽകാത്തതിൽ കടയുടമയെ യുവാവ് വെടിവച്ച് കൊന്നു. സംഭവത്തില്‍ ഗുല്ല ബഞ്ചാര എന്നയാള്ളെ പോലീസ് അറസ്റ്റ് ചെയ്‌തു.ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.മഹേഷ്ചന്ദ് തന്റെ കടയില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം പെട്രോളും വില്‍പ്പന നടത്തിയിരുന്നു.കഴിഞ്ഞദിവസം കടയിലെത്തി പെട്രോള്‍ വാങ്ങിയ പണത്തിന്റെ ബാക്കിയായി കടയുടമ നല്‍കിയതില്‍ പത്ത് രൂപ കുറവുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഗുല്‍ഫാം ബാക്കി തുക ആവശ്യപ്പെടുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

india

ഡല്‍ഹിയില്‍ വന്‍ ആയുധക്കടത്ത് സംഘം പിടിയില്‍

ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Published

on

ന്യൂഡല്‍ഹി: വിദേശ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്ത ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാകിസ്താനിലെ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ബന്ധം സംഘത്തിനുണ്ടെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.

സംഘത്തിലെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ കൊടുംകുറ്റവാളി മന്‍ദീപ്, സംഘാംഗങ്ങളായ ഉത്തര്‍പ്രദേശ് സ്വദേശി രോഹന്‍, മോനു എന്നിവരാണ് പിടിയിലായത്. 10 വിദേശ തോക്കുകളും 92 വെടിയുണ്ടകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൊലക്കേസുകളില്‍ പ്രതിയായ സോനു ഖത്രിയുടെ കൂട്ടാളിയാണ് മന്‍ദീപ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ അതിര്‍ത്തിക്ക് സമീപമുള്ള നിശ്ചിത സ്ഥലങ്ങളില്‍ ഇറക്കിവെക്കുകയും തുടര്‍ന്ന് സംഘം അത് ശേഖരിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിടിയിലാകാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് ആയുധങ്ങള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഘത്തിന്റെ മുഖ്യപ്രതിയായി ജസ്പ്രീത് അഥവാ ‘ജസ്സ’യെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഇയാള്‍ പാകിസ്താനുമായി നേരിട്ട് ബന്ധപ്പെടുകയും അവിടെനിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണു സംശയം. പിടിയിലായവരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക് ഇടപാടുകള്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Continue Reading

india

എസ്.ഐ.ആര്‍ ജോലിസമ്മര്‍ദം; ബംഗാളില്‍ ബിഎല്‍ഒ മരണം തുടരുന്നു

ശനിയാഴ്ച രാവിലെ വീട്ടിലെ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചപ്രയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) റിങ്കു തരഫ്ദാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ വീട്ടിലെ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എസ്.ഐ.ആര്‍ ജോലിഭാരവും അതിനാല്‍ ഉണ്ടായ അമിത സമ്മര്‍ദവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

റിങ്കുവിന്റെ മുറിയില്‍നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മന്ത്രി ഉജ്ജല്‍ ബിശ്വാസ് മരിച്ച ബിഎല്‍ഒയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബംഗാളില്‍ നടന്നു വരുന്ന എസ്.ഐ.ആര്‍ പ്രക്രിയ അടിയന്തരമായി നിര്‍ത്തിവെയ്കണമെന്ന് മുഖ്യമന്ത്രിയായ മമത ബാനര്‍ജി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ആവശ്യപ്പെട്ടിരുന്നു. ആസൂത്രിതമല്ലാത്ത രീതിയിലുള്ള ജോലിയും അമിത സമ്മര്‍ദവും ജീവനുപാധി സൃഷ്ടിക്കുന്നുവെന്നും പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും തകരാറിലാകുന്നുവെന്നും കത്തില്‍ മമത ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ, ജല്‍പായ്ഗുരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ ഒരു ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം, എസ്.ഐ.ആര്‍ സംബന്ധമായ അമിത ജോലിസമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. സംസ്ഥാനത്ത് എസ്.ഐ.ആര്‍ പ്രക്രിയയ്ക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയര്‍ന്നിരിക്കെയാണ് നാദിയയിലെ പുതിയ മരണം.

 

Continue Reading

india

പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ എത്തിച്ച യുവാവിനോട് മാനേജര്‍ ‘വര്‍ക്ക്ഫ്രം ഹോസ്പിറ്റല്‍’ ആവശ്യപ്പെട്ടെന്ന് ആരോപണം

റെഡ്ഡിറ്റിലെ ‘ ഇന്ത്യന്‍ വര്‍ക്ക്‌പ്ലേസ് ‘ കമ്മ്യൂണിറ്റിയിലാണ് യുവാവ് സംഭവം പങ്കുവെച്ചത്.

Published

on

ന്യൂഡല്‍ഹി: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനോട് ‘വര്‍ക്ക് ഫ്രം ഹോസ്പിറ്റല്‍’ എടുക്കാന്‍ നിര്‍ദേശിച്ച മാനേജരുടെ ചാറ്റ് സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നു. റെഡ്ഡിറ്റിലെ ‘ ഇന്ത്യന്‍ വര്‍ക്ക്‌പ്ലേസ് ‘ കമ്മ്യൂണിറ്റിയിലാണ് യുവാവ് സംഭവം പങ്കുവെച്ചത്.

”ഭാര്യയുടെ ആദ്യ പ്രസവം ആയതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മാനേജറെ വിവരം അറിയിച്ചു രണ്ട് ദിവസത്തെ അവധി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവധി വൈകിപ്പിക്കാനും, എന്റെ മാതാപിതാക്കള്‍ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാമോ എന്നും ചോദിച്ചു. ആശുപത്രിയില്‍ നിന്നും ജോലി ചെയ്യാമെന്നും നിര്‍ദേശിച്ചു,” യുവാവ് പോസ്റ്റില്‍ വ്യക്തമാക്കി.

”ഭാര്യക്കും നവജാതശിശുവിനും പൂര്‍ണ്ണ ശ്രദ്ധ നല്‍കേണ്ട സമയത്ത് ലാപ്ടോപ്പുമായി ആശുപത്രി മുറിയില്‍ ഇരിക്കാന്‍ കഴിയാത്തതിന്റെ കാരണമെങ്ങനെ വിശദീകരിക്കണം എന്നതാണ് വലിയ ബുദ്ധിമുട്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സമീപനം മാനേജര്‍മാര്‍ക്ക് ”പ്രസവം പോലുള്ള നിര്‍ണായക ജീവിത സംഭവങ്ങളിലും ജീവനക്കാര്‍ക്ക് വ്യക്തിപരമായ ജീവിതം ഉണ്ടായരുതെന്നാണ് കരുതുന്നതോ?” എന്ന ചോദ്യവും യുവാവ് ഉയര്‍ത്തി.

പോസ്റ്റ് വൈറലായതോടെ, നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കള്‍ യുവാവിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.
യുവാവിന്റെ പോസ്റ്റിന് മറുപടിയായി ജോലിയെക്കാള്‍ കുടുംബത്തിന് മുന്‍ഗണന നല്‍കണമെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് പ്രസവം പോലുള്ള നിര്‍ണായക നിമിഷങ്ങളില്‍.

 

 

Continue Reading

Trending