കൊച്ചി മെട്രോയുടെ സേവനം രാത്രി 9:00 യിൽ നിന്ന് 10 മണി വരെ നീട്ടി.യാത്രക്കാരുടെ വർദ്ധനവും യാത്രക്കാരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം എന്ന് കെഎംആർഎൽ അറിയിച്ചു.
രാത്രി 9മണിക്കും 10മണിക്കും ഇടയിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേളകൾ 20മിനിറ്റ് ആയിരിക്കും. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി മെട്രോയിൽ റെക്കോർഡ് യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയിരുന്നു.
സേവന സമയം നീട്ടി കൊച്ചി മെട്രോ

Be the first to write a comment.