തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്നലെ രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താലയതു കൊണ്ട് സമയത്തിന് ആഹാരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞിട്ടാണ് ചെന്നിത്തല ഉപവാസ സമരം പ്രഖ്യാപിച്ചതെന്ന് കോടിയേരി പരിഹസിച്ചു. ഇടക്കൊക്കെ നിരാഹാരം അനുഷ്ഠിക്കുന്നത് ചെന്നിത്തലയുടെ ആരോഗ്യത്തിന് നല്ലതാണ്. അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുവെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് ഭരണക്കാലത്ത് നിരവധി സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അന്നൊന്നും ആരും നിരാഹാരമിരുന്നില്ലല്ലോയെന്നും കോടിയേരി പ്രതികരിച്ചു.
Be the first to write a comment.