തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനൊപ്പം മന്ത്രി പുത്രന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ മോര്‍ഫ് ചെയ്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപി ജയരാജന്റെ മകന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം. ചിത്രം വ്യാജമാണെന്ന് സിപിഎം ആരോപിക്കുന്നത് ഇതാദ്യമാണ്.