kerala

ഡോ.വന്ദനയുടെ മരണം കേരളത്തിന്റെ മനസാക്ഷിയ്‌ക്കേറ്റ കുത്ത് ; സർക്കാരിന് വീഴ്ച്ച ഉണ്ടായെന്നും പി.കെ കുഞ്ഞാലികുട്ടി.

By webdesk15

May 10, 2023

കൊട്ടാരക്കരയിലെ ഡോ.വന്ദനയുടെ മരണത്തില്‍ പോലീസിനും സർക്കാരിന് വീഴ്ച്ച ഉണ്ടായെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.ലഹരിയിലുള്ള ഒരാളെ ഡോക്ടർക്ക് മുന്നിലേക്ക് കൊണ്ട് പോയി ഇടുക എന്നത് അനാസ്ഥയും , കുറ്റകരവുമാണെന്നും അദ്ദേഹം പറഞ്ഞു.നീതിപൂർവമായ സമീപനമാണ് സർക്കാരിൽ നിന്ന് ഇത്തരം വിഷയങ്ങളിൽ വേണ്ടത്. ഡോക്ടർ അല്ല മരിച്ചത് നമ്മൾ ഓരോരുത്തരുമാണ് മരിച്ചത്. ജനങ്ങൾക്ക് സംരക്ഷണം കൊടുക്കണം.കേരളത്തിന്റെ മനസാക്ഷിയ്‌ക്കേറ്റ കുത്താണ്, ഉണങ്ങാത്ത മുറിവ്. സർക്കാർ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.