മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റുകളില്‍ ഒന്നാണ് 1990ല്‍ റിലീസായ കോട്ടയം കുഞ്ഞച്ചന്‍. ചിത്രത്തിന്റെ സംവിധായന്‍ ടി.എസ് സുരേഷ് ബാബുവും തിരക്കഥാ കൃത്ത് ഡെന്നീസ് ജോസഫും വീണ്ടും ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിരക്കഥയൊരുക്കുന്നത് രഞ്ജി പണിക്കരും. ചിത്രത്തെപ്പറ്റി കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഷൂട്ടിങ് അടുത്ത വര്‍ഷമായിരിക്കും. 26 വര്‍ഷത്തിന് ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്.

കോട്ടയം കുഞ്ഞച്ചനിലെ താരങ്ങള്‍

90 മാര്‍ച്ചിലാണ് കോട്ടയം കുഞ്ഞച്ചന്‍ റിലീസാകുന്നത്. നര്‍മ്മ പശ്ചാതലത്തിലൊരുക്കിയ കുടുംബ ചിത്രത്തില്‍ ഇന്നസെന്റ്, കെ.പി.എസി ലളിത, സുകുമാരന്‍, ബാബു ആന്റണി, രഞ്ജിനി എന്നവരായിരുന്നു മറ്റു താരങ്ങള്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ വേഷവും ഭാഷയും അന്ന് ശ്രദ്ധേയമായിരുന്നു. ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പനാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.