Connect with us

kerala

കേരളത്തില്‍ ഇന്ന് 52,199 പേര്‍ക്ക് കോവിഡ്; ടിപിആര് 41.88 %

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,20,612 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,439 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,77,823 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 136 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 335 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 56,100 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3033 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 44,956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3740 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 470 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,715 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2175, കൊല്ലം 3900, പത്തനംതിട്ട 1810, ആലപ്പുഴ 2406, കോട്ടയം 3043, ഇടുക്കി 1267, എറണാകുളം 11,021, തൃശൂര്‍ 2010, പാലക്കാട് 3504, മലപ്പുറം 2095, കോഴിക്കോട് 4114, വയനാട് 1110, കണ്ണൂര്‍ 2333, കാസര്‍ഗോഡ് 937 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,77,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,95,091 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബജറ്റ് വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു, നഷ്ടമായത് 3000 കോടി; പ്രതിഷേധവുമായി എല്‍.ജി.എം.എല്‍

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാര്‍ച്ച് 31ന് അര്‍ദ്ധരാത്രി വരെ ട്രഷറികളില്‍ ബില്ലുകള്‍ സ്വീകരിക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു.

Published

on

തിരുവനന്തപുരം : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം പൂര്‍ണ്ണമായി അനുവദിക്കാതെ സര്‍ക്കാര്‍ കബളിപ്പിച്ചുവെന്ന് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് (എല്‍.ജി.എം.എല്‍). ഇതിലൂടെ 3000 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്.

സര്‍ക്കാര്‍ പിടിച്ചു വെച്ച തുക ഈ വര്‍ഷം അധിക വിഹിതമായി അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ശക്തമായ പ്രക്ഷോഭ രംഗത്തിറങ്ങേണ്ടി വരുമെന്നും എല്‍.ജി.എം.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഷറഫുദ്ദീന്‍, ഭാരവാഹികളായ സി.മുഹമ്മദ് ബഷീര്‍ മണ്ണാര്‍ക്കാട്, അഡ്വ.എ.കെ മുസ്തഫ പെരിന്തല്‍മണ്ണ, ഗഫൂര്‍ മാട്ടൂല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാറിന്റെ ബജറ്റ് വിഹിതം കണക്കാക്കി പദ്ധതി തയ്യാറാക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്, പ്രവൃത്തി പൂര്‍ത്തീകരിച്ചപ്പോള്‍ പണം അനുവദിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. മെയിന്റനന്‍സ് ഗ്രാന്റിന്റെ അവസാന ഗഡുവായ 1215 കോടിയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലെ അവസാന മൂന്ന് ഗഡുക്കളായ 557 കോടിയും 2023-24 സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടില്ല. ഇത്തരത്തില്‍ ബജറ്റ് വിഹിതം അനുവദിക്കാത്ത സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല.

അനുവദിച്ച ബജറ്റ് വിഹിതത്തില്‍ തന്നെ 487.8 കോടിയുടെ മെയിന്റനന്‍സ് ഗ്രാന്റ് ബില്ലുകളും 668.32 കോടി രൂപയുടെ വികസന ഫണ്ട് ബില്ലുകളും മാര്‍ച്ച് 31ന് ശേഷം തുക അനുവദിക്കാതെ തിരിച്ചു നല്‍കി. ഇത്ര വലിയ തുകയുടെ ബില്ലുകള്‍ മടക്കിയ നടപടിയും അസാധാരണമാണ്. മാര്‍ച്ച് 27 വരെ മാത്രമാണ് ട്രഷറികളില്‍ ബില്ല് സ്വീകരിച്ചത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച ബില്ലുകള്‍ പോലും മാര്‍ച്ച് 31ന്‌ശേഷം ട്രഷറികളില്‍ നിന്നും മടക്കി നല്‍കിയിട്ടുണ്ട്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാര്‍ച്ച് 31ന് അര്‍ദ്ധരാത്രി വരെ ട്രഷറികളില്‍ ബില്ലുകള്‍ സ്വീകരിക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ ട്രഷറി കുരുക്ക് ആരംഭിച്ചു. ഇത്തവണ ഒക്ടോബര്‍ മുതല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ബജറ്റ് വിഹിതം വൈകിപ്പിക്കുകയുമാണുണ്ടായത്. നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തീകരിച്ചിട്ടും പണം അനുവദിക്കാതെ ബില്ല് തിരിച്ച് നല്‍കിയ നടപടി തദ്ദേശസ്ഥാപനങ്ങളെ തളര്‍ത്തും.

തിരിച്ചു നല്‍കിയ ബില്ലുകളുടെ തുക 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തണമെന്ന നലിപാടിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഈ സാഹചര്യമുണ്ടായാല്‍ നിലവില്‍ അംഗീകാരം വാങ്ങിയ 2024-25 വര്‍ഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും. സര്‍ക്കാറിന്റെ വികലമായ നയങ്ങള്‍ മൂലം രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിവെക്കാനാണ് ധനവകുപ്പ് ശ്രമിച്ചത്.

തിരിച്ച് നല്‍കിയ ബില്ലുകളുടെ തുക അധിക വിഹിതമായി അനുവദിക്കുന്നതിനും 2023-24 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റിന്റെയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെയും അവസാന ഗഡുക്കള്‍ പൂര്‍ണ്ണമായും 2024-25 വര്‍ഷത്തില്‍ അധിക വിഹിതമായി അനുവദിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. 24 മുനിസിപ്പാലിറ്റികള്‍ക്ക് തടയപ്പെട്ട ധനകാര്യ കമ്മീഷന്‍ ഗ്രാന്റും 2024-25 വര്‍ഷത്തില്‍ അധികമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

വരള്‍ച്ചയില്‍ കര്‍ഷകര്‍ക്ക് നഷ്ടം 500 കോടി സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് കെ.സുധാകരന്‍

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു

Published

on

തിരുവനന്തപുരം: കൊടും വരള്‍ച്ചയില്‍ 500 കോടി രൂപയുടെ കനത്ത നഷ്ടം ഉണ്ടായെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇതില്‍ കാലതാമസം ഉണ്ടായാല്‍ പ്രക്ഷോഭത്തിലേക്കു നീങ്ങും.

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. ഏതാണ്ട് 257 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഉത്പാദന നഷ്ടംകൂടി കണക്കാക്കുമ്പോള്‍ ഏതാണ്ട് 500 കോടിക്ക് മുകളിലായിരിക്കുമത്. വിദഗ്ധസമിതി കണക്ക് കൈമാറിയിട്ടും സര്‍ക്കാര്‍ അതിന്മേല്‍ അടയിരിക്കുകയാണ്.

വന്‍ തുക വായ്പയെടുത്ത് കൃഷിയിറക്കിയ ഏലം, നെല്ല്, വാഴ കര്‍ഷകരാണ് വരള്‍ച്ചയുടെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്യമൃഗശല്യവും കര്‍ഷകരെ വേട്ടയാടുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷകനയം കാരണം 43 ഓളം കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കര്‍ഷകപെന്‍ഷന്‍ നിലച്ചിട്ട് നാളേറെയായി. ഇനിയും കര്‍ഷകരെ കുരുതി കൊടുക്കുന്നതിന് പകരം എത്രയും വേഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച ഓറഞ്ച് അലേർട്ടിന് സമാനമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Continue Reading

Trending